Wednesday, 6 February 2013

Malayalam Dialogue Quiz

1.    "ഇതോ അങ്കം! ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാൻ കൂട്ട് നിന്നതോ അങ്കം?! പന്തിപഴുത് കണ്ടപ്പൊഴൊക്കെ പരിചക്ക് വെട്ടിയൊഴിയാനുള്ളതാണെന്ന് മനസ്സിലാക്കാനുള്ള പടിപ്പേങ്കിലും തികഞ്ഞില്ലെ മക്കളെ നിങ്ങൾക്ക്? ശേഷം എന്തുണ്ട് കയ്യിൽ? പുരഞ്ജയമായി കിട്ടി സൗഭദ്രമാണെന്ന് തോനിപ്പിക്കുന്ന ആ പഴയ പുത്തൂരം മഠമൊ? അതൊ കണ്ണിൽ മണ്ണ് വാരിയെറിഞ്ഞ് വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവൊ?"
 
 
2.    "ശാലമോന്റെ സോംഗ് ഓഫ് സോംഗ്‌സില്‍ പറയുന്ന പോലെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്തെഴിന്നേറ്റ് മുന്തിരിത്തോട്ടങ്ങില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്ത് പൂവിടുകയും മാതളനാരങ്ങകള്‍ പൂക്കുകയും ചെയതുവോ എന്ന് നോക്കാം.അവിടെ വെച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും"
 
 
3.    പാപം എന്നാ വാക്ക് കേട്ടാല്‍ പുച്ഛമായിരുന്നു എനിക്ക്. ഉടയോന്‍ അടിമകളെ ഭയപെടുത്തി നിര്‍ത്താന്‍ ഉപയോഗിചീരുന്ന ഒരു പദം. എന്നാല്‍ ജീവിതം എന്നെ പടിപിച്ചു അതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും അതിന്‍റെ ചോര മണവും. ലക്‌ഷ്യം മാര്‍ഗത്തെ സാധുകരിക്കും. മാര്‍ഗം എന്തുതന്നെ ആവട്ടെ, ചോര പുഴകള്‍, കബന്ദങ്ങള്‍, രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വിശ്വാസപ്രമാണങ്ങള്‍. തെറ്റാണു. മനസ്സിലാക്കാന്‍ വയികി പോയി."
 
 
4.    "അച്ചൂനെ ആരൊക്കെ കൈവിട്ടുപോയാലും വിടാത്ത ഒരാള്ണ്ട്... കരയണ കണ്ടാ സമാതാനിപ്പിക്കും. ചിരിക്കണ് കണ്ടാ കൂടെ ചിരിക്കും...കണ്ടാ... വിളിക്കണ കണ്ടാ...സമാതാനിപ്പിക്കാനാണ്... കരയണ്ടാന്ന് പറഞ്ഞ് സമാതാനിപ്പിക്കാന്‍."
 
 
5.    എനിക്ക് നിങ്ങളുടെ പ്രശനം എന്താണെന്നറിയില്ല. അറിയാനും താല്പര്യം ഇല്ല.എനിക്കെന്റെ മൊളെ വേണം. അതിനേക്കൾ വലുതല്ല നിങ്ങളുടെ ഒരു പ്രശ്നം. പതിമൂന്ന് വർഷമായി അവളെപ്പൊ കൈവിട്ട് പോകും എന്ന് പേടിച്ച് നോക്കി നിക്കുകയാണ് ഞാൻ. ഹൊപെ ഫൊർ തെ ബെസ്റ്റ്, പ്രേ റ്റു ഗോട് കേട്ട് കേട്ട് മടുത്തിരിക്യാണ് ഞാൻ. എന്റെ മുൻപിൽ ഉള്ള ഒറ്റ പ്രതീക്ഷയാണ് ഈ ദിവസം. അതിനെ മുടക്കാൻ മാത്രം വലുതല്ല നിങ്ങളുടെ പ്രശ്നം. എന്റെ ആ പതിമൂന്ന് വർഷത്തേക്കാൾ വലുതല്ല നിങ്ങളുടെ ഒരു പ്രശ്നോം!
 
 
6.    "എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാവുകയാ.ചങ്ങലയിലെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്."
 
 
7.    സാങ്കേതികമൊ? പഥവിയുടെ മൂല്യത്തെ ബഹുമാനിക്കുന്നതെങ്ങനെയാണ് സാങ്കേതികമാവുന്നത്? അതുമല്ല ഞാൻ എന്തിന് തെറ്റ് ചൂണ്ടിക്കാട്ടണം, അതും താങ്കളെ പൊലുള്ള സീനിയർ ഒഫിസഴ്സ് ഇവടെ ഉള്ളപ്പൊൾ. ഒരു കാര്യം. ശിഷണ നടപടികൾ സ്വീകരിക്കുന്നത് വെറും ട്ടെക്കനീക്ക് കൊണ്ടല്ല ജീവിതത്തിനും മരണത്തിനും അപ്പുറത്തുള്ള സത്യമെന്താണൊ അതനുസരിച്ചാണ്. പിന്നെ സത്യം. സത്യം എപ്പോഴും പ്രത്യക്ഷപ്പെടും അതിനൊരിക്കലും വഴിതെറ്റില്ല. ഒരിക്കലും.
 
 
8.    "നമ്മള്‍ പിരിയ്വാണ്. ഞാന്‍ മരിച്ചുപോയാല്‍ എന്റെ അച്ഛനെ കണ്ട് നീ പറയണം. ലോകത്തൊരാളേയും ഞാനിത്രമാത്രം സ്‌നേഹിച്ചിട്ടില്ലെന്ന്. എല്ലാ മോഹങ്ങളും ഞാന്‍ തകര്‍ത്തു. മാപ്പു പറഞ്ഞൂന്നു പറയണം"
 
 
9.    "കേട്ടോ മാഷേ. സ്‌കൂളിലോട്ടു ഞാന്‍ ചെന്നതും എല്ലാവരും എന്നെയങ്ങു പൊതിഞ്ഞു. ഉണ്ണികൃഷ്ണനെ ഒന്നാംക്ലാസ്സില്‍ ചേര്‍ക്കാനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ ഹെഡ്മാസ്റ്റര്‍ ചോദിക്ക്യാ ഏതാ കുട്ടീന്ന്. ഞാന്‍ പറഞ്ഞു എന്റെ കുട്ടിയാന്ന്. അപ്പോഴുണ്ടല്ലോ ആ ഭാസ്‌കരന്‍ മാസ്റ്ററ് ചോദിക്ക്യാ ഈ പ്രായത്തിലോന്ന്.  എല്ലാവരുംകൂടെ ചിരിച്ചുചിരിച്ചെന്റെ മാഷേ... ഞാനും ഒരുപാട് ചിരിച്ചു. പക്ഷേ വിട്ടുകൊടുക്ക്വോ.... നല്ല കാര്യായി. ഓരോന്നു കിള്ളിക്കിള്ളി ചോദിക്കാന്‍ ആ സുമതിക്കാ ധൃതി. അസൂയതന്നെ. രണ്ടു പെണ്‍മക്കളുണ്ട് അവര്‍ക്ക്. രണ്ടിനുമില്ല കുട്ടികള്.  പിന്നേയ് മൂന്ന് ഡിവിഷനാണല്ലോ ഒന്നാം ക്ലാസ്സില്. മാലതീടെ ഡിവിഷനില് ഉണ്ണിയെ ചേര്‍ത്താ മതീന്ന് ഞാന്‍ പറഞ്ഞു. സരോജിനീം സുമതീം നന്നായിട്ട് പഠിപ്പിക്കും. പക്ഷേ രണ്ടാളുമതെ കുട്ടികളെ തല്ലും. ങ്ഹാ.... എന്റെ ഉണ്ണിക്കുട്ടനെ തല്ലാന്‍ ആരേയും ഞാന്‍ സമ്മതിക്കില്ല."
 
 
10.  "അകലെയായിരിക്കുമ്പോള്‍ കാണുന്ന മുഖങ്ങളെല്ലാം നമുക്ക് പ്രിയപ്പെട്ടവരുടേതെന്ന് തോന്നും.കണ്ണിന് കാണാനാവാത്തതിനെയോര്‍ത്ത് ഹൃദയം വിലപിക്കുന്നു."
 
 
11.  ആരേയും ശിക്ഷിക്കനായിരുന്നില്ല ഈ അന്വേഷണം. 52 വർഷമായി ഇരുട്ടിൽ കഴിയുന്ന നിങ്ങളുടെ മുഘത്തേക്ക് ഞാൻ വെളിച്ചം തുറന്ന് വിട്ടു അത്രെ ഞാൻ കരുതിയിരുന്നുള്ളു. എനിക്കെല്ലാം അറിയാം എന്ന് നിങ്ങളൊട് പറയാൻ, അത്രമാത്രം.പക്ഷെ നിങ്ങൾ സ്വയം ശിക്ഷ വിധിച്ച് നടപ്പിലാക്കി കഴിഞ്ഞു. അനിവാര്യമായ വിധിയിലേക്ക് കാലമത്ര കഴിഞ്ഞാലും ഏത് ഒരു കുറ്റവാളിയും നടന്ന് തന്നെ പോകണം എന്നത് നിയതിയുടെ നിശ്ചയമാണൊ. അറിയില്ല. മഹാ മൗനത്തിന്റെ ശൂന്യത്തിൽ തനിച്ചായിരിക്കുന്നു ഞാൻ. എനിക്ക് നാഴികകൾ പോകാനുണ്ട്, പക്ഷെ ഉറക്കം എന്റെ കണ്ണുകളുടെ തിശ്ശീല താഴ്ത്തുന്നു.
 
 
12.  പ്രഭാകരാ!. ആ പഴയ പ്രഭാകൻ തന്നെയാണോ ഈ സംസാരിക്കുന്നത്? ഏഴ് വർഷങ്ങൾക്ക് മുൻപ് വിജയവാടയിലെ കാസിനോ ഹോട്ടലിൽ വച്ച് ഒരു മാർവാടിയെ തല്ലി ചതച്ച് അയാളുടെ നാല് ലക്ഷം നമ്മൾ പങ്കിട്ടു. ആ സൗഹ്രുദം ഒക്കെ താൻ മറന്നൊ?
 
 
13.  ന്യായങ്ങൾ, ന്യായീകരണങൾ. മുകളിൽ ഒരല്പം സ്ഥലം ബാക്കിയുണ്ട്, എന്തായാലും അവടെ എത്തിപെടണം. ആ പരക്കം പാച്ചലിൽ ആരൊക്കെ വീണു, ആര്ക്കൊക്കെ മുറിവേറ്റു, ആര് കരഞ്ഞു, ആരെയൊക്കെ ചവിട്ടി അരച്ചു. അതൊന്നും നൊക്കാൻ സമയമില്ല. ദി മോടേർണ് മാൻ. ഇതിൽ കൂടുതൽ എന്തുണ്ട് പറയാൻ നിനക്ക്. ആ പോട്ടെ. കണ്ടില്ല എന്നൊരു കളവ് സിന്ദുവിനോട് പറയണ്ടി വരും. അകത്ത് ഞാൻ ഇപ്പൊ കരയ്വാ. അമ്മുക്കുട്ടെയെ ഓർത്തല്ല. ദാരിദ്ര്യം പാപമല്ല എന്ന് ഒരിക്കെ പ്രസങ്ങിച്ച് നടന്നീർന്ന, ഞാൻ എന്നും അഹങ്കാരത്തോടെ പറയാറുള്ള എന്റെ ലവ്വബിൾ റാസ്കൽ, എന്റെ പ്രിയപ്പേട്ട തെമ്മാടി. ആ ചങ്ങാതി മരിച്ച് പോയല്ലൊ എന്നോർത്ത്. ഐ പിറ്റി യു.
 
 
14.  “____________. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി.”
 
 
 
15.  ഭാവനാ തീയറ്റേഴ്സിന്റെ പതിനൊന്നാമത്തെ നാടകമാണ് 'കറുപ്പും വെളുപ്പും'. സങ്കീർണ്ണമായ സ്ത്രീപുരുഷ ബന്ധത്തിന്റെ നൂലിഴകൾ ഒന്നൊന്നായി അഴിച്ചെടുക്കുകയും വളരെ കരുതലുകളൂടെ നേരിടുകയും ചെയ്യുന്ന ഈ നാടക്കത്തിലെ ഓരൊ വാചകമെ വാക്കൊ നിങ്ങളുടെ ശ്രദ്ധയിൽ പെടാതെ പോയാൽ ഈ നാടകം വേണ്ട വിധം ആസ്വദിക്കാൻ കഴിയില്ല എന്ന സത്യം ഞാൻ തുറന്ന് പറയുകയാണ്. അതു കൊണ്ട് നാടകം നട്ന്നു കൊണ്ട് ഇരിക്കുമ്പൊൾ സോടയും ബലണും പൊട്ടിക്കാതിരിക്കാനും, കസാര വലിച്ചും കുട്ടികളെ കരയിച്ചും ശബ്ദം ഉണ്ടാക്കാതിരിക്കാനും അധിക്ര്തർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാടകം തുടങ്ങുകയാണ്. നിങ്ങൾക്ക് ഭാവനാ തിയറ്റേഴ്സിന്റെ അഭിവാദ്യങ്ങൾ.
 
 
 
16.  ആ നാട്ടിൻ പുറത്ത് വലിയ തറവാടിന്റെ നടുത്തളത്തിൻ മുത്തശ്ശിയോടൊപ്പം പഴങ്കതകളും പുള്ളുവൻ പാട്ടും കേട്ട് വളർന്ന കൊച്ച് പെൺകുട്ടി. അവളെ മൂന്ന് വയസ്സ് തികയും മുൻപെ മുത്തശ്ശിയുടെ മടിയിൽ വലിച്ചെറിഞ്ഞ് ഉന്നത ഉദ്യോഗത്തിന്റെ തിരക്കുമായി കൽക്കട്ടയിലേക്ക് പോയ അച്ചനമ്മമാർ. അച്ചന്റെം അമ്മയുടെം വരവും കാത്ത് പടിപ്പുര വാതിലിൽ വിജനമായ വഴിയിലേക്ക് കണ്ണും നട്ടിരിക്കും അവൾ. പക്ഷെ ആരും വന്നില്ല. അവൾ എസ് എസ് എൽ സിക്ക് പടിക്കുന്ന കാലം. പരീക്ഷയുടെ തത്രപ്പാടിനിടയിൽ വച്ചാണ് കത്ത വരുന്നത്, കൽക്കട്ടയിലെ പ്രസിദ്ധമായ ഒരു കോളെജിൽ അട്മിഷൻ ശെരിയാക്കി അച്ചനമ്മമാർ വരുന്നു. തന്നെ കൽകട്ടയിലേക്ക് പറിച്ച് നടാൻ. ആ കുഞ്ഞ് മനസ് പിടഞ്ഞു.
 
 
 
17. കലാസ്ര്‌ഷ്ട്ടികൾക്ക് സമൂഹത്തിൽ അത്രയധികം സ്വാധീനം ഉണ്ടാക്കാൻ സാദിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. വൈലോപ്പള്ളിയുടെ മാമ്പഴം എന്ന കവിതയിൽ കുഞ്ഞു മരിച്ചപ്പോൾ പൂങ്കുലനുള്ളിയതിന് ശാസിച്ചത് ഓർത്ത് തേങ്ങിയ അമ്മയുടെ വേദന മലയാളികളുടെ ഹ്രുദയത്തെ ആഴത്തിൽ അസ്വസ്തമാക്കിയിരുന്നു. എന്നാൽ ആ കവിത വായിച്ച് അസ്വസ്തരായവർ പിന്നെ കുഞ്ഞുങ്ങളെ തല്ലാതിരുന്നിട്ടില്ല. പൂങ്കുല നുള്ളിയ കുഞ്ഞുങ്ങൾ പിന്നെയും ദാരാളമായി തല്ല് മേടിച്ചിട്ടുണ്ട്. മുന്നിലിരിക്കുന്ന കുട്ടികളൊടെനിക്കു പറയാനുള്ളത് നിങ്ങളുടെ ജീവിതത്തിലെ എറ്റവും മനോഹരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ പ്രായത്തിലുള്ള സൗഹ്ര്‌ദങ്ങൾ ആയിരിക്കും എറ്റവും വിലപ്പെട്ടതായി പിൽകാലത്ത് അനുഭവപ്പെടുക.
 
 
 
18.  മോനെ. ഇനിയും ജീവിക്കണൊ നിനക്ക്? ഹരിക്കുട്ടനും മണിക്കുട്ടിയും പ്രാന്തൻ ബാലന്റെ മക്കളായി വളരണൊ. ആരാരും ഇല്ലണ്ടെ ഈ മുറിയിൽ കടന്ന് ആയുസ്സ് മുഴുവൻ നരകിക്കണൊ?
 
 
 
19.  സാറിന്റെ വീട്ടിൽ ഭാര്യായൊ പെങ്ങളൊ ഉണ്ടൊ? ഉണ്ടെങ്ങിൽ ഞാൻ അവരെ ബലാൽസങ്കം ചെയ്യാം അതാവുമ്പോൾ നമ്മുക്ക് മാത്രം കിട്ടുന്ന എക്സ്ക്ലൂസീവ് വാർത്തയാവും. എന്താ ഞാൻ ശ്രമിക്കട്ടെ? ആരാന്റെ പെങ്കളുടെ പീടന കഥ സാറിന് വെണ്ടക്കാ അക്ഷരത്തിൽ ഇടാം, സ്വന്തം പെങ്ങളെ കുറിച്ച് തമാശക്ക് പറഞ്ഞപ്പൊ നീറിയല്ലെ. ഇതാണൊ സഖാവെ പത്ര ധർമ്മം? ഹാ. വാർത്തകളില്ലാതായാൽ നമ്മൾ തന്നെ ഇതൊക്കെ ചെയ്യെണ്ടി വരും. സ്ഥാപനം നമുക്ക് അലവൻസും തരും. റെപ് അലവൻസ്, മർടർ അലവൻസ് എന്നിങ്ങനെ.
 
 
 
20.  ഞാൻ എന്തിന് പോകണം. വിട്ട് പോകാൻ എനിക്ക് മടിയുണ്ട്. എന്റെ പകലുകൾക്കിടയിലൂടെ ഒരു രാത്രി വളരുന്നു. പെയ്ത് തീർന്ന സ്വപ്നങ്ങളിൽ മൗനത്തിന്റെ മുറിവുകൾ. നിദ്രാരഹിതമായ രാത്രികളിലേക്ക് ഞാൻ വലിച്ചെറിയപ്പെടുന്നു, ദുസ്വപ്നങ്ങളുടെ വരണ്ട മരുഭൂമിയിലേക്ക് ദുരിദങ്ങളിലേക്ക്. ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളിൽ ഞാൻ പിന്നെയും എന്നെ കണ്ടെത്തുന്നത് പോലെ. പക്ഷെ ദുശ്ശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകാൻ ഞാൻ പിന്നെയും ശപിക്കപ്പെട്ടിരിക്കുന്നു.
 
 
 
21.  ഇടിവെട്ടും മഴയും ഭൂമിയിലേക്ക് ഇറങ്ങിവന്ന ഒരു രാത്രിയായിരുന്നു അത്. നേരം കടന്ന് പോയി. അവനെ കണ്ടില്ല. അച്ചനും അമ്മയും ഉറങ്ങുന്നത് കാത്ത് ഇരിക്കുകയായിരിക്കും എന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷെ പുലർച്ചെ ആയിട്ടും കാണാതായപ്പൊ എന്നെ പറ്റിച്ചു എന്ന് പോലും ഞാൻ സംശയിച്ചു. പക്ഷെ. ..എനിക്ക് മുൻപെ വന്നവൻ, എന്റെ തൊട്ടടുത്ത്... ഒരു ചുമരിനപ്പുറത്ത് മരിച്ചുകൊണ്ടിരിക്ക്യായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. അതെന്റെ മനോനിലയാകെ തെറ്റിച്ചു.

No comments: