"ആശാനെ, ഇതാണ് ഞാൻ പറഞ്ഞ സ്തലം, കുറച്ചുംകൂടി ഉള്ളിലേക്ക് പോണന്ന് തോനുണു", മത്തായി കൂടെ ഉള്ളയാളുടെ മുന്നിലായി നടന്നു. ആയിരക്കണക്കിന് ആളുകൾ തിങ്ങി പ്പാർക്കുന്ന ചേരിയെ ബന്ധിപ്പിക്കാൻ പൂച്ചയുടെ കയ്യിൽ കിട്ടിയ നൂൽ പന്ത് പോലെ ചിതറിക്കിടക്കുന്ന ഇടുങ്ങിയ കുരുക്കുവഴികൾ മാത്രം. "ദേ, ആ കാണുന്നതാണ് ചൊക്ലി സന്തോഷിന്റെ വീട്", മത്തായി ശബ്ദം താഴ്തിക്കൊണ്ട് പറഞ്ഞു. ഇരുവരും ചെന്ന് വാതിലിൽ മുട്ടി
"ഏത് മറ്റവനാടാ അത്?!", എന്നിട്ട് വാതിൽ പഠെ! എന്ന് തുറന്ന് പുറത്തെക്ക് കടന്നു." ഞങ്ങൾ പാലാരിവട്ടത്തിന്ന് വെരുവാണ്, ഒരുത്തനിട്ട് പണി കൊടുക്കണം. അതിന്റെ കൊട്ടേഷൻ എടുക്കാൻ വേണ്ടി വന്നതാ. ചായക്കടക്കാരൻ മൊയ്ദീൻ ഒന്നും പറഞ്ഞില്ലെ ഇതിനേ കുറിച്ച്?", മത്തായി എല്ലാത്തിനും നല്ല ഒരു ഇടനിലക്കരന്റെ പൊലെ കാര്യങ്ങൾ കൈകാര്യം ചെയ്തു.
"ആ...വർക്കിനാണല്ലെ. ഉള്ളിൽ കയറിയിരിക്കാം", എന്തൊരു പ്രൊഫെഷ്ണലിസം!
മത്തായി ഒരു ഫൊട്ടൊ സന്തോഷിന് കൈമാറി. "ഇതാണ് കക്ഷി. ആൾ ഇപ്പൊ ബാങ്ങ്ളൂരിൽ ആണ്. കൊച്ചിക്ക് അടുത്തെങ്ങാനും വെരുന്നുണ്ടൊ എന്നറിയില്ല"
"സ്ഥലം ഞങ്ങൾക്കൊരു പ്രശനമേയല്ല. ഞങ്ങൾ പ്രൊജെക്റ്റ് ഓൺസൈറ്റിലെ എക്സിക്യൂട്ട് ചെയ്യാറുള്ളു. ആട്ടെ, എന്തൊക്കെയാണ് വേണ്ടത്, കയ്യ്? കാൽ? തല? കിട്നി?"
"യ്യൊ! വെട്ടും മുറിയൊന്നും വേണ്ടാ. അവന്റെ കാല് തല്ലിയൊടിച്ചാൽ മതി", മത്തായി പറഞ്ഞു
"മത്തായി, കാൽ വേണ്ടാ. കയ്യ് മതി. അതും വലത്തേ കയ്യ്, റൈറ്റ് ഹാന്റ്", കൂടെ വന്നിരിക്കുന്ന മനുഷ്യൻ ആദ്യമായിട്ട് വാ തുറന്നു.
"കയ്യെങ്ങിൽ കയ്യ്. ഹാ..സന്തോഷ്, പറഞ്ഞത് ഓർമ്മയുണ്ടല്ലൊ? കുത്തും മുറിയൊന്നും വേണ്ടാ. ദേ..ഈ പുള്ളിക്ക് നേരിട്ട് ആക്രമിച്ചാണ് ശീലം, പക്ഷെ ഈ എടപാടിന് വേറെയൊരാളെ വെക്കുന്നതാണ് നല്ലത് എന്ന് തോനി അത്രയന്നെ. ഇയാളെം കൂടി തെറുപ്പിച്ചാൽ പിന്നെ അടുത്ത ഊഴം നമ്മട സാറിനാ"
"നിങ്ങൾ ഒന്ന് കൊണ്ടും വിഷമിക്കണ്ട. സാർ ദൈര്യമായിട്ട് പൊയി പാട്ടൊ ടാൻസ്സൊ എന്താച്ചാൽ ആയിക്കൊളു, ഇവന്റെ കാര്യം ഞാനേറ്റു!"
"വണ്ടർഫുൾ!...ദാ നിങ്ങൾക്കുള്ള അട്വാൻസ്സ്, അപ്പോ ബാക്കി ഒപ്രേഷന് ശേഷം", മത്തായി പണപ്പെട്ടി കൈമാറിക്കൊണ്ട് പറഞ്ഞു.
.........
ബാംഗ്ലൂര്‍: പരിക്കേറ്റ പ്രവീണ്‍ കുമാര്‍ പുറത്തായതിനെത്തുടര്‍ന്ന് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ശ്രീശാന്ത് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാവുകയെന്നത് മഹത്തായ അവസരവും അതേസമയം വെല്ലുവിളിയുമാണെന്ന് പറഞ്ഞു. ടൂര്‍ണമെന്റില്‍ തന്റെ കഴിവിന്റെ പരമാവധി സംഭാവന അര്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. ലോകകപ്പിനു മുമ്പ് പ്രവീണ്‍ കുമാറിന് പരിക്കില്‍നിന്ന് മോചിതനാകാന്‍ കഴിയാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്, പ്രവീണ്‍ കുമാറിന് കളിക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമുണ്ട്, എത്രയുംവേഗം പ്രവീണ്‍കുമാര്‍ പരിക്കില്‍നിന്ന് സുഖംപ്രാപിക്കട്ടേയെന്നും ശ്രീശാന്ത് പറഞ്ഞു....