Thursday, 7 April 2011

മണികർണ്ണിക

കട്ട പിടിച്ച ഇരുട്ട്. കാറ്റ് അടിക്കുന്നുണ്ട്  പക്ഷെ എവിടെ നിന്നാണ് എന്ന് പറയാന് കഴിയുന്നില്ല. വിദൂരതയില് ഒരു മിന്നമിങ്ങിന്റെ വെട്ടം പോലെ മിന്നി മറയുന്ന എന്തോ. കുഞ്ഞു വെട്ടത്തില് എനിക്ക് വിളക്കും കാലിന്റെ നിഴല് കാണാമായിരുന്നു, അതിനെ ലക്ഷ്യമാകി ഞാന് നടന്നു. ഒരു പഴയ മോഡല് ഇമാപല കാര് അതിന്റെ ചുമന്ന സ്റ്റോപ്പ് ലൈറ്റ് മാത്രം കത്തിച്ചു ഡോര് തുറന്നു വെച്ച് എനിക്ക് വേണ്ടി കാത്തു നില്കുന്നു.

നിശബ്ദദയെ കീറി മുറിച്ചു കൊണ്ടുള്ള ടെലിഫോണിന്റെ മണിനാദം ആയിരുന്നു എന്നെ ഉറക്കത്തില് നിന്ന് വലിച്ചു എഴുനെല്പിച്ചത്. ഫോണിന്റെ മറുഭാഗത്ത് നിന്ന് പതിഞ്ഞ ശബ്ദത്തില് ഒരു കല്പന , വീട്ടില് നിന്ന് ഉടനെ ഇറങ്ങി റോഡിന്റെ തെക്കേ അറ്റത്തെ പൊട്ടിപൊളിഞ്ഞ വിലക്കുംകാലിന്റെ അടിയിലേക്ക് എത്താന് ശബ്ദം എന്നോട് ആവശ്യപെട്ടത്. വരാന് സൗകര്യം ഇല്ല എന്ന് എനിക്ക് പറയാം ആയിരുന്നു പക്ഷെ മനസ്സ് മറിച്ചാണ് മറുപടി നല്കിയത്. വരാം എന്ന് ഞാന് പറഞ്ഞതും ഫോണ് കട്ട് ആയി. ആരായിരിക്കും അത്?

ഡ്രൈവറുടെ സീറ്റില് ആരാണ് ഇരിക്കുന്നെ എന്ന് കാണാന് കഴിഞ്ഞില്ല, ഒരു കറുത്ത തിരശീല ഞങ്ങളുടെ ഇടയില് കാറ്റിന്റെ താളത്തില് ഇളകി മറഞ്ഞുഎന്ത് കൊണ്ടാണെന്ന് അറിയില്ല,ചോരകണ്ട് അരപ്പ് തീരാത്ത കണ്ണുകളില് ഇപ്പൊ എന്തെ കണ്ണീര് ഒളിക്കുന്നു? യാത്ര മദ്ധ്യേ കഴിഞ്ഞു പോയ കാലത്തിന്റെ ഓര്മ്മടകള്പൊട്ടിയ കാനയിലെ ചെളിവെള്ളം പോലെ ഒഴുകിവന്നു.

ഏമാന്മാരുടെ കാമാകെളിയില് ഹോമിക്കപെട്ട അനേകം നിഷ്കളങ്ങ ബാല്യങ്ങള് അന്ന് ദൈര്യം സംഭരിച്ചു ഇറങ്ങി ഓടി. മനസ്സില് എല്ലാവരോടും വെറുപ്പും അരപ്പും ആയി കലി അരിച്ചു കയറി. തീവണ്ടി പ്ളാറ്റ്ഫോര്മിലും, തെരുവില് തമ്മിതല്ലിയും വളര്ന്നു. ഒരു കേട്ട് നൂറിന്റെ നോട്ടും ഒരു കുപ്പി നല്ല നാടന് വാറ്റും ആയിരുന്നു എന്റെ മനസ്സാക്ഷിയുടെ വില. ഓരോ കോട്ടകള് കീഴടക്കിയപ്പോഴൊക്കെ എന്റെ അഹങ്കാരം വെണ്ണകല് കൊട്ടാരങ്ങള് പണിതു. എതിര്ത്തവരെ ഒക്കെ ഞാന് നിഷ്പ്രയാസം തകര്ത്തു, ഇതുവരെയുള്ള യാത്രകളില് കൂടെ നിന്ന് സഹായിച്ചവരെയും സ്നേഹിച്ചവരെയും ഒക്കെ ഞാന് പോന്നു കൊണ്ട് മൂടി, സാമ്രാജ്യങ്ങള് കീഴടക്കി കൊണ്ട് എന്റെ ആശ്വമെഥത്തിലെ കുതിരകള് നാലുപാടും അജയ്യരായി ഓടി. അവസാനം ഒരേയൊരു എതിരാളി മാത്രം ബാകിയായി.

ഒരു ഞെരുങ്ങലോര്ടെ ചരലില് കാര് ബ്രാകെ ഇട്ടു നിന്നു. ഒരു വിശാലമായ നദിയുടെ കരയുലാണ് വന്നു പെട്ടിരിക്കുന്നത്. ഈര്പ്പം മൂടികെട്ടിയ അന്ധരീക്ഷത്തില് എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടായിരുന്നു. നദിയുടെ മര്മരങ്ങള് അല്ലാതെ അവിടം ഒരുതരം ഭ്രാന്തു പിടിപ്പിക്കുന്നത്ര നിശബ്ധത മാത്രം. ഞാന് നദിയുടെ കരയില് ഇരിക്കാന് ഭാവിച്ചു. പെട്ടന്ന് ഒരു കൈ എന്റെ തോളില് അമര്ന്നു, ഞാന് തിരിഞ്ഞു നോക്കി. ഒരു ഞെട്ടലോടെ ആയിരുന്നു ഞാന് പിന്നിലേക്ക് കുതറി മാറിയത്. അത് രാജന് ആയിരുന്നു.

നട്ടുച്ച നേരം. ധാരാവിയിലെ മചിബസാറിലെ തെരുവില് ഞാന് അവനു വേണ്ടി കാത്തിരുന്നിട്ടുണ്ട്, ഞാന് ബാബാസഹിബിന്റെ സംഘത്തിലെ ഒരു ചീള് പയ്യന്. ബഡാ രാജനോട് ഏറ്റുമുട്ടാന് ദൈര്യമുള്ള ആരെങ്ങിലും കൂട്ടത്തില് ഉണ്ടോ എന്ന് ബാബാസഹെബ് ചോദിച്ചപ്പോള് കൈ പൊക്കിയത് ചീള് പയ്യന് മാത്രം. അന്ന് ഞാന് തോറ്റു പക്ഷെ രാജന് ഭയക്കാന് ഒരാള് ഉണ്ടായിരിക്കുന്നു എന്ന് ബോധിപ്പിച്ചു കൊടുത്തിട്ടേ ഞാന് വീണുള്ളൂ. അതിനു ശേഷം തമ്മില് പലത്തവന് കണ്ടു, ചോര പുഴകള് ഒഴുക്കി. ധാരാവി എന്ന ചേരിയുടെ അതിരുകള് കടന്നു ഞങ്ങള് ബോംബെ എന്ന മഹാ നഗരത്തിന്റെ പേടിസ്വപ്നങ്ങള് ആയി മാറി. എല്ലാം എന്നെന്നേക്കുമായി അവസാനിപ്പിക്കാന് ഞങ്ങള് നശിച്ച രാത്രിയില് പഴയ മചിബസാരിലെ തെരുവില് തന്നെ കണ്ടുമുട്ടി. പിന്നെന്തു സംഭവിച്ചു..?

അവന് എന്നെ നോക്കി പതുക്കെ ചിരിക്കുകയായിരുന്നു. "ഒടുക്കം നീ എത്തി ഇവടെ!", അവന് പറഞ്ഞു. ആയുധം ഒന്നും എന്റെ കയ്യില് ഇല്ല, ഞാന് മുഷ്ട്ടികള് ചുരുക്കി പിടിച്ചു നിന്നു. "നീ വെറുതെ ഭയക്കുന്നു. എന്നായാലും നീയും വീഴുമെന്നു എനിക്ക്  ഉറപ്പുണ്ടായിരുന്നു", അവന് വീണ്ടും ചിരിച്ചു. "കഴുതേ! ലോകം രാജാക്കന്മാരെ മാത്രമേ നീണാള് വാഴ്തുകയ്ള്ളു. നീയും ഞാനും അടക്കമുള്ള പടനായകന്മാരെ ആര്ക്കു വേണം. യുദ്ധക്കളത്തില് തമ്മില് അടിക്കുമ്പോള് നല്ലതും ചീത്തയും നീ തിരിച്ചറിഞ്ഞോ? കഴുത്ത് വെട്ടാനും വെട്ടു തടുക്കാനും മാത്രമേ നമുക്ക് അറിയുള്ളു, എടൊ നമ്മള് കഥയിലെ വിഡ്ഢികള് മാത്രം ആണ്.", മുഖത്ത് ഇപ്പൊ രോഷത്തിന്റെ തീ ജ്വലിക്കുകയായിരുന്നു. "തനിക്കറിയുമോ, കൈകള് കൊണ്ട് താന് ചെയ്ത തെറ്റുകള് എത്രയാണെന്ന്? ഇനി അത് എണ്ണിയിരിക്കാനുള്ള സമയമാണ്", സ്വരം ശാന്തമായി. "ചോരത്തിളപ്പുള്ള യുവാക്കള്, എതിരെ നെഞ്ഞും  വിരിച്ചു നിന്നവര്, കുടിയോഴിക്കപെട്ട ചേരിയിലെ അനേകം കുടുംബങ്ങള്, സ്ത്രീകള്....കുട്ടികള്, എല്ലാം കത്തി അമര്നിട്ടും ഇവരുടെ കരച്ചലുകള് മാത്രം എന്റെ തലയ്ക്കുള്ളില് കിടന്നു പ്രതിധ്വനിക്യാണ്", അവന് തുടര്ന്നു, " പാപമൊക്കെ നമ്മള് എങ്ങനെയടോ കഴുക്കി കളയേണ്ടത്?". അവന് എന്നെ നദിയുടെ മറ്റേ അറ്റത്തേക്ക് ചൂണ്ടി കാട്ടി. വിദൂരതയില് കുറെ നിഴലുകളും കുറെ വിളക്കുകളും മാത്രം കാണാം. അവന് ആക്രോശിച്ചു, "വിഡ്ഢികള്! ചിതഭാസ്മങ്ങള് ഗംഗയില് ഒഴുക്കിയാല് ചതുപോയവന്റെ ആത്മാവിനു ശാന്തി കിട്ടുമത്രേ!". തരിച്ചു പോയി. എല്ലാം തെളിഞ്ഞു വരുന്നു.

ഏല്പിച്ച പണി ഞാന് ഭങ്ങിയായി തീര്ത്തു. തന്റെ കണ്ണിലെ കരടു ഞാന് എന്നെന്നേക്കുമായി എടുത്തു കളഞ്ഞു എന്ന സന്തോഷ വാര്ത്ത അറിയിക്കാന് ബാബാസഹെബിന്റെ ബംഗ്ലാവിലേക്ക് വിട്ടു. കേട്ട പാതി അട്ടഹസിച്ചു. എനിക്കെന്തു വേണം എന്ന് ചോദിച്ചു. എന്നെന്നേക്കുമായി ജോലിയില് നിന്നു വിട .. അത്രമാത്രേ ഞാന് ആഗ്രഹിചീരുന്നുള്ളൂ. താന് എനിക്ക് അത് തന്നെ ആണ് കരുതി വെച്ചിരിക്കുന്ന സമ്മാനം എന്ന് അയാള് പറഞ്ഞു. അയാളുടെ കയ്യില് ഒരു കോള്ട്ട് 45 എന്റെ ഹൃദയത്തിനെ നേരെ ചൂണ്ടി, രാജന് പോയി ഇനി എന്നെ എന്തിനു ബാകി വെക്കണം. ചാടി മറയും മുന്പേ മൂന്ന് വെടിയുണ്ടകള് നെഞ്ചിലെ ചിത്രകൂടം തകര്ത്തു ലക്ഷ്യം കണ്ടിരിക്കുന്നു. കുഴഞ്ഞു വീഴുമ്പോള് ദേഹം ആസകലം ആയിരം തേളുകള് കടിക്കുന്നത് പോലെ തോനി, പിന്നെ എല്ലാം ഇരുട്ടിലേക്ക് വഴുതി വീഴുകയായിരുന്നു. ഓര്മ്മകള്, വേദനകള്, ഞാന്.....കട്ട പിടിച്ച  ഇരുട്ട്.
.

No comments: