വർഷങ്ങൾക്ക് മുമ്പെ ഒരു വെനൽ അവധിക്കാലത്ത് ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കുമ്പൊളാണ് വല്യച്ചൻ ഞങ്ങളെ മൂന്ന്പെരെയും വീട്ടിന്റെ പിന്നാമ്പുറത്തെക്ക് വിളിപ്പിച്ചത്. ഞാനും അപ്പുഎട്ടനും, അമ്മുഎടത്തീം വെഗം ഒടി വന്നു നൊക്കുമ്പൊൾ വീടിന്റെ പിൻവശത്തായി മൂന്ന് കുഴികളും കുഴിച്ചു കഴിഞ്ഞു ഒരു ബീടിയും വെലിച്ച് നിൽക്കുകയാണ് നമ്മുടെ ശങ്കരൻ, തൊട്ടാപ്പുറത്ത് വെല്യച്ചൻ മൂന്ന് തെങ്ങിൻ തയ്യുകൾ ഒതുക്കി വെച്ച്കൊണ്ട് ഇരിക്കുകയായിരുന്നു. "നിങ്ങൾക്കൊരൊർത്തർക്കായിട്ട് മെടിച്ചതാണു. മൂന്ന്പെരും ഒരൊന്നു എടുത്തിട്ട് ദെ കാണുന്ന കുഴിയിൽ സ്വന്തം കൈയ്യൊണ്ടു തന്നെ നട്ടൊളു.", വെല്യച്ചൻ പറഞ്ഞു. അനുസരണയൊടെ ഞങ്ങൾ ഒരൊ തയ്യുകൾ എടുത്ത് അവനൊനു പറഞ്ഞിട്ടുള്ള കുഴിയിൽ ഇറക്കി. "ഇനി മുതൽ ഇതു നിങ്ങൾടെ തെങ്ങാണ്. എന്നും ഇതിന് വെണ്ടത്ത്ര വെള്ളൊം വെളിച്ചൊം കിട്ടുന്നില്ലെ എന്നൊക്കെ നൊക്കണ്ടത് ഇനി നിങ്ങളാ.. മനസ്സിലായൊ?", എന്ന് പറഞ്ഞ് വല്യച്ചൻ കാൽ കഴുകി അകതെക്ക് പൊയി.
ഇതിന്റെ ചുമതല പിള്ളെരുടെ തലയിൽ വെച്ച് കൊടുത്താൽ പിന്നെ അതു അവർ നൊക്കിക്കൊളും എന്ന സൂത്രം വല്യമ്മയാണ് വെല്യച്ചനു പറഞ്ഞ് കൊടുത്തുട്ടുണ്ടാവുക, അമ്മുഎടത്തി കണ്ട്പിടിച്ചു. എന്തു തന്നെ ആയലും ഞാങ്ങൾ ഈ തെങ്ങു വളർത്തൽ വാശിയൊടെ എറ്റെടുത്തു. സ്കൂളിൽ നിന്ന് വന്നാൽ ആദ്യം ചെയ്യുന്നതു അവരവരുടെ തെങ്ങിൻ തയ്യുകൾ നനച്ച് അപ്പുറത്തുള്ളവരുടെ തെങ്ങിനെ കൊറെ കളിയാക്കി പിന്നെ അതിന്റെ പെരിൽ കൊറെ ത്തമ്മിത്തല്ലി ഒടുക്കം അമ്മേടെന്നും വെല്യമ്മടേന്നും പൊതിരെ തല്ലുമേടിച്ച് അവസാനിപ്പിക്ക്യ . സ്കൂളിൽ ഇങ്ങനെ ഒരു സംഭവം ഞങ്ങൾ നടത്തുന്നുണ്ടു എന്ന് അറിഞ്ഞ് എത്രയൊ പെർ വീട്ടിൽ സ്വന്തമായ തെങ്ങിനു വെണ്ടി സത്യാഗ്രഹങ്ങളും ഗെറില്ല മൊടൽ വിപ്ളവങ്ങളും നടത്തുകയുണ്ടായി.
അങ്ങനെ തെങ്ങുകളും ഞങ്ങളും വളർന്നു. വളർചയുടെ കാര്യത്തിൽ അപ്പുഎട്ടന്റെ തെങ്ങ് തന്നെ ആയിരുന്നു മുന്നിൽ, പിന്നലെ അമ്മുഎടതീടെം, അവസാനം എന്റെം. "ചിലതൊക്കെ അങ്ങനെയാ, പെട്ടന്ന് ആയിരിക്കും വളന്ന് വെലുതവ്വ്വ", വെല്യമ്മമെടെ വിശദീകരണം അത്ര ദഹിച്ചില്ല. ഇതെന്തണിങ്ങനെ എന്ന് അൻവെഷിക്കാൻ ഞാനും അമ്മുഎടത്തിയും സി ബി ഐ ക്കാരെ വെരെ ചുമതലപ്പെടുത്തിയലൊ എന്നു അലൊചിചു. ആങ്ങനെ ഒരു രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞ് ടി വി കാണുകയായിരുന്നു അപ്പൊ അപ്പുഎട്ടൻ വീടിന്റെ പിന്നമ്പുറത്തെക്കു ഇറങ്ങി പൊണതു കണ്ടു. ചെന്ന് നൊക്കുമ്പൊഴ ആ രഹസ്യത്തിന്റെ കെട്ടഴിയുന്നതു. മൂപ്പര് മൂത്രം ഒഴിക്കുന്നതു ഈ തെങ്ങിന്റെ കടക്കിലെക്കാണ്!, യൂറിയയും, ഫൊസ്ഫെറ്റ്സ്സും സുഭിക്ഷമായി കിട്ടിയ തെങ്ങ് മേലൊട്ടങ്ങനെ പൊങ്ങി!. പിറ്റെ ദിവസം തന്നെ അതുപൊലത്തെ എന്തെങ്ങിലും ചെയ്യണ്ടെ ക്ലസ്സിൽ ഒന്നും തന്നെ ശ്രദ്ധിക്കാൻ പെറ്റിയില്ല. കണക്ക് ക്ളാസ്സ് എനിക്കു പണ്ടെ ഇഷ്ട്ടമായിരുന്നു, വേറെ പല ഐടിയകളും ഇതെ പൊലെ കണക്ക് ക്ളാസ്സിൽ സ്വപ്നം കണ്ട് കൊണ്ടിരിക്കുമ്പൊളാണ് മണ്ടയിൽ ഉദിച്ച് വന്നവയാണ്. ഇന്നും ഒരു ഉഗ്രൻ ഐടിയ കിട്ടി. വൈകുന്നെരം വീട്ടിൽ പൊയി ശങ്കരനെ വട്ടം പിടിച്ച് കുളിമുറിയിൽ നിന്ന് വെരുന്ന ഒവുചാൽ എന്റെ തെങ്ങ് നിൽക്കുന്ന വഴിയിലൂടെ വളച്ചെടുക്കുക. അത് സെറ്റപ്പാക്കി. അങ്ങനെ എന്റെ തെങ്ങും അപ്പുഎട്ടന്റെ തെങ്ങും പുഷ്ട്ടിപ്പെട്ടു വന്നു. അടുതൊന്നും ഒവുചാലുകളൊ, കൊട്ടത്താളമൊ ഒന്നും ഇല്ലതതു കൊണ്ടു അമ്മുഎടത്തിക്കു, അവരൊർടെ തെങ്ങിനു പ്രത്യെഗിചു, പൊഷകാഹരങ്ങൾ ഒന്നും തന്നെ കൊടക്കാൻ പെറ്റിയില്ല. പക്ഷെ ഞങ്ങടെ തെങ്ങുകളെ കണ്ണിട്ടും കൂടൊത്രം ചൊല്ലീം നിലക്കു നിറ്ത്തൻ ആവുന്നത്ര ശ്രമിച്ചീരുന്നു.
കാലം തന്റെ ചക്രത്തിൽ ഉരുണ്ട് പൊയിക്കൊണ്ടിരുന്നു. "ആമ്മെ!!, യ്യെ!....", അമ്മുവെടത്തിയുടെ ശബ്ധമായിരുന്നു, "എന്താടി, രാവിലെ തന്നെ ബഹളം?, എട്ടാം ക്ളാസ്സായീ എന്ന ഒരു വിചാരൊം ഇല്ല ഈ കുട്ടികൾക്ക്, ഞാൻ- ", അമ്മ ചട്ടുകൊം ഒക്കെയായിട്ട് വന്നു. ഞായറാഴിച്ച രാവിലെ നല്ല സുഖനിദ്രയിൽ നിന്ന് അപ്പ്വെട്ടൻ എന്നെ തട്ടി വിളിച്ചിട്ടാണ് ഈ കാര്യം പറഞ്ഞത്. ഇത് നടക്കുന്നത് ഒരു മെഗ സീരിയലിൽ ആയിരുന്നെങ്ങിൽ ബാക്ഗ്രൗണ്ടിൽ ഇടിവെട്ടും കൊടുങ്കാറ്റും അടിക്കുന്ന ശബ്ദം കെൾക്കാമായിരുന്നു. കാരണം അമ്മ്വെടത്തീടെ തെങ്ങ് കുലച്ചിരിക്കുന്നു. പറയുമ്പൊ അപ്പ്വെട്ടന്റെ തെങ്ങിന്റെ പകുതിയെ ഉണ്ടാവു, എന്നിട്ടും. "ഒ! പൂങ്കുല വന്നത് കൊണ്ട് തെങ്ങ വെരും എന്ന് നീ അങ്ങനെ വിചാരിക്കണ്ട", അപ്പ്വെട്ടൻ പറഞ്ഞു. "അതെയൊ?!, ഞാൻ സഹിച്ചു!...എന്തൊ നിങ്ങട തെങ്ങും നിങ്ങളെ പൊലെ തന്നെ ആയിപ്പൊയല്ലൊ, ആകാശം മുട്ടെ ഉയരം വചു പക്ഷെ മണ്ടക്ക് ഉള്ളിൽ ആണെങ്ങിൽ ഒന്നും ഇല്ലെനും!". "ചെവിക്കിടയിൽ പൂങ്കൊല വെചു നടക്കണ്ട ഗതി എന്തായലും ഞങ്ങക്ക് ഉണ്ടാവില്ല", അപ്പ്വെട്ടനും വിട്ടു കൊടുത്തില്ല. ഇവരുടെത് അമെരിക്കയും റഷ്യയും മൊടലിൽ ഒളിയമ്പുകളും, അത്യാധൂനിക നമ്പറുകളും, കട്ടപ്പാരയും വെചായിരുന്നു യുദ്ധം. കക്ഷികൾ സ്കൂളിൽ ഒന്നാം സ്ഥാനിയും രണ്ടാം സ്ഥാനിയും ആവുമ്പൊൾ ഇതൊക്കെ സാധാരണയാണെന്ന് തൊമസ്സ് പറയാറുണ്ടായിരുന്നു.
അഞ്ജിൽ സെക്കന്റ് ഇയർ പഠിക്കുമ്പൊൾ എന്റെ ബെഞ്ജ്മേറ്റ് ആയിരുന്നു അവൻ.
പിള്ളെരൊക്കെ വലുതായെന്ന് കൊഴിക്കൊട്ടെ വെല്യമ്മാമ വന്നു പറഞ്ഞതിനു ശെഷം ആണെന്ന് തൊനുന്നു അപ്പ്വെട്ടന് ഈ തെങ്ങിന്റെ കാര്യത്തിൽ അധികം ശൃദ്ധ കൊടുക്കതെ ആയി. അമ്മ്വെടത്തി ആണെങ്ങിൽ പുസ്തകങ്ങളുടെ ഇടയിൽ നിന്ന് എഴുനേൽകൽ തന്നെ കുറവായിരുന്നു... അങ്ങനെ തെങ്ങിനെക്കൾ പ്രാധാന്യമുള്ള പലതും നെര നെരയായിട്ട് അടിഞ്ഞു കൂടാൻ തുടങ്ങി എന്നതാണ് സാരം. അതിന്റെയെല്ലം ഇടയിൽ ബാക്കി തെങ്ങുകൾ കൂടി കുലച്ചു, വർഷങ്ങൾ കടന്ന് പൊയി, കുലകൾ മച്ചിങ്ങകൾ ആയി, നാളികെരങ്ങൾ ആയി.
ഞാനും പത്താം ക്ലാസ്സിലെ ടീച്ചറുമാരും തമ്മിലുള്ള മല്പ്പിടിത്തം നടന്ന് കൊണ്ടിരിക്കുമ്പൊഴായിരുന്നു വീട് പൊളിച്ച് പണിയാൻ വീട്ടുകാർ തിരുമാനിക്കുന്നത്. പുതിയ കൊൺക്രീറ്റ് കല്ലറയുടെ മുകളിൽ കയറി നൊക്കുമ്പൊഴും ആ മൂന്ന് തെങ്ങുകളുടെ അറ്റം കാണില്ലായിരുന്നു, വളർന്ന് എവിടെക്കെയൊ എത്തി. എന്നാലും അത്ങൾ മുടങ്ങാതെ തെങ്ങ തന്നു കൊണ്ടന്നെ ഇരുന്നു.
****
"നിനക്ക് അവടെ ഭക്ഷണൊക്കെ എങ്ങനെയാ", വെല്യച്ചൻ ചൊദിച്ചു. "അടുത്ത് ഒരു ഉടുപ്പി ഹൊട്ടൽ ഉണ്ട്, അവുടുന്ന് ആണ് കഴിക്കൽ", ഞാൻ മറുപടി പറഞ്ഞു "ആ, പിന്നെ നമ്മടെ പറമ്പിലെ ആ മൂന്ന് തെങ്ങുകളുണ്ടായിരുന്നില്ലെ..അത് മുറിച്ച് മാറ്റാൻ നാളെ ആള് വെരും. ഇപ്പൊ അതിമ്മെ തേങ്ങയൊന്നും ഇല്ല്ല്ലല്ലാ, പൊരാത്തെന് അതിന്റെ മടലൊക്കെ അപ്പുറത്തെ പറംബിലും ട്ടറസ്സിലും വീണ് അവർക്ക് ശല്യായിരിക്യാ. അതിന്റെ സ്ഥാനത്ത് ഒരു റോസ്സ് തൊട്ടം വെച്ചാലൊ എന്ന് ഒരു ആലൊചനയുണ്ട്..അമ്മൂന്റെ കുട്ട്യൊള് ഇവടെണ്ടെ..അപ്പൂം ഫാമിലിയും അടുത്താഴ്ച്ച എത്തും...നീ ഇനിയെന്നാ ഇങ്ങൊട്ടൊക്കെ?", വെല്യച്ചൻ ചൊദിച്ചു
"മ്മ്..ഒഫ്ഫിസിൽ പണിയല്പം കൂടുതൽ ഉള്ള സമയാ. വെരാൻ നൊക്കാം വെല്യച്ചാ", വെല്യച്ചനോട് ഞാൻ കള്ളം പറഞ്ഞു.