Wednesday, 6 February 2013

Malayalam Dialogue Quiz

1.    "ഇതോ അങ്കം! ചെറുബാല്യം വിടാത്ത കുട്ടികളുടെ കളിക്ക് തൊടുക്കാൻ കൂട്ട് നിന്നതോ അങ്കം?! പന്തിപഴുത് കണ്ടപ്പൊഴൊക്കെ പരിചക്ക് വെട്ടിയൊഴിയാനുള്ളതാണെന്ന് മനസ്സിലാക്കാനുള്ള പടിപ്പേങ്കിലും തികഞ്ഞില്ലെ മക്കളെ നിങ്ങൾക്ക്? ശേഷം എന്തുണ്ട് കയ്യിൽ? പുരഞ്ജയമായി കിട്ടി സൗഭദ്രമാണെന്ന് തോനിപ്പിക്കുന്ന ആ പഴയ പുത്തൂരം മഠമൊ? അതൊ കണ്ണിൽ മണ്ണ് വാരിയെറിഞ്ഞ് വെട്ടുന്ന കുറുപ്പന്മാരുടെ പുതിയ അടവൊ?"
 
 
2.    "ശാലമോന്റെ സോംഗ് ഓഫ് സോംഗ്‌സില്‍ പറയുന്ന പോലെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം. അതികാലത്തെഴിന്നേറ്റ് മുന്തിരിത്തോട്ടങ്ങില്‍ പോയി മുന്തിരിവള്ളികള്‍ തളിര്‍ത്ത് പൂവിടുകയും മാതളനാരങ്ങകള്‍ പൂക്കുകയും ചെയതുവോ എന്ന് നോക്കാം.അവിടെ വെച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും"
 
 
3.    പാപം എന്നാ വാക്ക് കേട്ടാല്‍ പുച്ഛമായിരുന്നു എനിക്ക്. ഉടയോന്‍ അടിമകളെ ഭയപെടുത്തി നിര്‍ത്താന്‍ ഉപയോഗിചീരുന്ന ഒരു പദം. എന്നാല്‍ ജീവിതം എന്നെ പടിപിച്ചു അതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും അതിന്‍റെ ചോര മണവും. ലക്‌ഷ്യം മാര്‍ഗത്തെ സാധുകരിക്കും. മാര്‍ഗം എന്തുതന്നെ ആവട്ടെ, ചോര പുഴകള്‍, കബന്ദങ്ങള്‍, രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന വിശ്വാസപ്രമാണങ്ങള്‍. തെറ്റാണു. മനസ്സിലാക്കാന്‍ വയികി പോയി."
 
 
4.    "അച്ചൂനെ ആരൊക്കെ കൈവിട്ടുപോയാലും വിടാത്ത ഒരാള്ണ്ട്... കരയണ കണ്ടാ സമാതാനിപ്പിക്കും. ചിരിക്കണ് കണ്ടാ കൂടെ ചിരിക്കും...കണ്ടാ... വിളിക്കണ കണ്ടാ...സമാതാനിപ്പിക്കാനാണ്... കരയണ്ടാന്ന് പറഞ്ഞ് സമാതാനിപ്പിക്കാന്‍."
 
 
5.    എനിക്ക് നിങ്ങളുടെ പ്രശനം എന്താണെന്നറിയില്ല. അറിയാനും താല്പര്യം ഇല്ല.എനിക്കെന്റെ മൊളെ വേണം. അതിനേക്കൾ വലുതല്ല നിങ്ങളുടെ ഒരു പ്രശ്നം. പതിമൂന്ന് വർഷമായി അവളെപ്പൊ കൈവിട്ട് പോകും എന്ന് പേടിച്ച് നോക്കി നിക്കുകയാണ് ഞാൻ. ഹൊപെ ഫൊർ തെ ബെസ്റ്റ്, പ്രേ റ്റു ഗോട് കേട്ട് കേട്ട് മടുത്തിരിക്യാണ് ഞാൻ. എന്റെ മുൻപിൽ ഉള്ള ഒറ്റ പ്രതീക്ഷയാണ് ഈ ദിവസം. അതിനെ മുടക്കാൻ മാത്രം വലുതല്ല നിങ്ങളുടെ പ്രശ്നം. എന്റെ ആ പതിമൂന്ന് വർഷത്തേക്കാൾ വലുതല്ല നിങ്ങളുടെ ഒരു പ്രശ്നോം!
 
 
6.    "എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാവുകയാ.ചങ്ങലയിലെ ഒരൊറ്റ കണ്ണിയുമായിട്ട് മാത്രം ബന്ധമുള്ള ഉണങ്ങാത്ത ഒരു മുറിവ്."
 
 
7.    സാങ്കേതികമൊ? പഥവിയുടെ മൂല്യത്തെ ബഹുമാനിക്കുന്നതെങ്ങനെയാണ് സാങ്കേതികമാവുന്നത്? അതുമല്ല ഞാൻ എന്തിന് തെറ്റ് ചൂണ്ടിക്കാട്ടണം, അതും താങ്കളെ പൊലുള്ള സീനിയർ ഒഫിസഴ്സ് ഇവടെ ഉള്ളപ്പൊൾ. ഒരു കാര്യം. ശിഷണ നടപടികൾ സ്വീകരിക്കുന്നത് വെറും ട്ടെക്കനീക്ക് കൊണ്ടല്ല ജീവിതത്തിനും മരണത്തിനും അപ്പുറത്തുള്ള സത്യമെന്താണൊ അതനുസരിച്ചാണ്. പിന്നെ സത്യം. സത്യം എപ്പോഴും പ്രത്യക്ഷപ്പെടും അതിനൊരിക്കലും വഴിതെറ്റില്ല. ഒരിക്കലും.
 
 
8.    "നമ്മള്‍ പിരിയ്വാണ്. ഞാന്‍ മരിച്ചുപോയാല്‍ എന്റെ അച്ഛനെ കണ്ട് നീ പറയണം. ലോകത്തൊരാളേയും ഞാനിത്രമാത്രം സ്‌നേഹിച്ചിട്ടില്ലെന്ന്. എല്ലാ മോഹങ്ങളും ഞാന്‍ തകര്‍ത്തു. മാപ്പു പറഞ്ഞൂന്നു പറയണം"
 
 
9.    "കേട്ടോ മാഷേ. സ്‌കൂളിലോട്ടു ഞാന്‍ ചെന്നതും എല്ലാവരും എന്നെയങ്ങു പൊതിഞ്ഞു. ഉണ്ണികൃഷ്ണനെ ഒന്നാംക്ലാസ്സില്‍ ചേര്‍ക്കാനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ ഹെഡ്മാസ്റ്റര്‍ ചോദിക്ക്യാ ഏതാ കുട്ടീന്ന്. ഞാന്‍ പറഞ്ഞു എന്റെ കുട്ടിയാന്ന്. അപ്പോഴുണ്ടല്ലോ ആ ഭാസ്‌കരന്‍ മാസ്റ്ററ് ചോദിക്ക്യാ ഈ പ്രായത്തിലോന്ന്.  എല്ലാവരുംകൂടെ ചിരിച്ചുചിരിച്ചെന്റെ മാഷേ... ഞാനും ഒരുപാട് ചിരിച്ചു. പക്ഷേ വിട്ടുകൊടുക്ക്വോ.... നല്ല കാര്യായി. ഓരോന്നു കിള്ളിക്കിള്ളി ചോദിക്കാന്‍ ആ സുമതിക്കാ ധൃതി. അസൂയതന്നെ. രണ്ടു പെണ്‍മക്കളുണ്ട് അവര്‍ക്ക്. രണ്ടിനുമില്ല കുട്ടികള്.  പിന്നേയ് മൂന്ന് ഡിവിഷനാണല്ലോ ഒന്നാം ക്ലാസ്സില്. മാലതീടെ ഡിവിഷനില് ഉണ്ണിയെ ചേര്‍ത്താ മതീന്ന് ഞാന്‍ പറഞ്ഞു. സരോജിനീം സുമതീം നന്നായിട്ട് പഠിപ്പിക്കും. പക്ഷേ രണ്ടാളുമതെ കുട്ടികളെ തല്ലും. ങ്ഹാ.... എന്റെ ഉണ്ണിക്കുട്ടനെ തല്ലാന്‍ ആരേയും ഞാന്‍ സമ്മതിക്കില്ല."
 
 
10.  "അകലെയായിരിക്കുമ്പോള്‍ കാണുന്ന മുഖങ്ങളെല്ലാം നമുക്ക് പ്രിയപ്പെട്ടവരുടേതെന്ന് തോന്നും.കണ്ണിന് കാണാനാവാത്തതിനെയോര്‍ത്ത് ഹൃദയം വിലപിക്കുന്നു."
 
 
11.  ആരേയും ശിക്ഷിക്കനായിരുന്നില്ല ഈ അന്വേഷണം. 52 വർഷമായി ഇരുട്ടിൽ കഴിയുന്ന നിങ്ങളുടെ മുഘത്തേക്ക് ഞാൻ വെളിച്ചം തുറന്ന് വിട്ടു അത്രെ ഞാൻ കരുതിയിരുന്നുള്ളു. എനിക്കെല്ലാം അറിയാം എന്ന് നിങ്ങളൊട് പറയാൻ, അത്രമാത്രം.പക്ഷെ നിങ്ങൾ സ്വയം ശിക്ഷ വിധിച്ച് നടപ്പിലാക്കി കഴിഞ്ഞു. അനിവാര്യമായ വിധിയിലേക്ക് കാലമത്ര കഴിഞ്ഞാലും ഏത് ഒരു കുറ്റവാളിയും നടന്ന് തന്നെ പോകണം എന്നത് നിയതിയുടെ നിശ്ചയമാണൊ. അറിയില്ല. മഹാ മൗനത്തിന്റെ ശൂന്യത്തിൽ തനിച്ചായിരിക്കുന്നു ഞാൻ. എനിക്ക് നാഴികകൾ പോകാനുണ്ട്, പക്ഷെ ഉറക്കം എന്റെ കണ്ണുകളുടെ തിശ്ശീല താഴ്ത്തുന്നു.
 
 
12.  പ്രഭാകരാ!. ആ പഴയ പ്രഭാകൻ തന്നെയാണോ ഈ സംസാരിക്കുന്നത്? ഏഴ് വർഷങ്ങൾക്ക് മുൻപ് വിജയവാടയിലെ കാസിനോ ഹോട്ടലിൽ വച്ച് ഒരു മാർവാടിയെ തല്ലി ചതച്ച് അയാളുടെ നാല് ലക്ഷം നമ്മൾ പങ്കിട്ടു. ആ സൗഹ്രുദം ഒക്കെ താൻ മറന്നൊ?
 
 
13.  ന്യായങ്ങൾ, ന്യായീകരണങൾ. മുകളിൽ ഒരല്പം സ്ഥലം ബാക്കിയുണ്ട്, എന്തായാലും അവടെ എത്തിപെടണം. ആ പരക്കം പാച്ചലിൽ ആരൊക്കെ വീണു, ആര്ക്കൊക്കെ മുറിവേറ്റു, ആര് കരഞ്ഞു, ആരെയൊക്കെ ചവിട്ടി അരച്ചു. അതൊന്നും നൊക്കാൻ സമയമില്ല. ദി മോടേർണ് മാൻ. ഇതിൽ കൂടുതൽ എന്തുണ്ട് പറയാൻ നിനക്ക്. ആ പോട്ടെ. കണ്ടില്ല എന്നൊരു കളവ് സിന്ദുവിനോട് പറയണ്ടി വരും. അകത്ത് ഞാൻ ഇപ്പൊ കരയ്വാ. അമ്മുക്കുട്ടെയെ ഓർത്തല്ല. ദാരിദ്ര്യം പാപമല്ല എന്ന് ഒരിക്കെ പ്രസങ്ങിച്ച് നടന്നീർന്ന, ഞാൻ എന്നും അഹങ്കാരത്തോടെ പറയാറുള്ള എന്റെ ലവ്വബിൾ റാസ്കൽ, എന്റെ പ്രിയപ്പേട്ട തെമ്മാടി. ആ ചങ്ങാതി മരിച്ച് പോയല്ലൊ എന്നോർത്ത്. ഐ പിറ്റി യു.
 
 
14.  “____________. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും നിന്റെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാര്ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി.”
 
 
 
15.  ഭാവനാ തീയറ്റേഴ്സിന്റെ പതിനൊന്നാമത്തെ നാടകമാണ് 'കറുപ്പും വെളുപ്പും'. സങ്കീർണ്ണമായ സ്ത്രീപുരുഷ ബന്ധത്തിന്റെ നൂലിഴകൾ ഒന്നൊന്നായി അഴിച്ചെടുക്കുകയും വളരെ കരുതലുകളൂടെ നേരിടുകയും ചെയ്യുന്ന ഈ നാടക്കത്തിലെ ഓരൊ വാചകമെ വാക്കൊ നിങ്ങളുടെ ശ്രദ്ധയിൽ പെടാതെ പോയാൽ ഈ നാടകം വേണ്ട വിധം ആസ്വദിക്കാൻ കഴിയില്ല എന്ന സത്യം ഞാൻ തുറന്ന് പറയുകയാണ്. അതു കൊണ്ട് നാടകം നട്ന്നു കൊണ്ട് ഇരിക്കുമ്പൊൾ സോടയും ബലണും പൊട്ടിക്കാതിരിക്കാനും, കസാര വലിച്ചും കുട്ടികളെ കരയിച്ചും ശബ്ദം ഉണ്ടാക്കാതിരിക്കാനും അധിക്ര്തർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നാടകം തുടങ്ങുകയാണ്. നിങ്ങൾക്ക് ഭാവനാ തിയറ്റേഴ്സിന്റെ അഭിവാദ്യങ്ങൾ.
 
 
 
16.  ആ നാട്ടിൻ പുറത്ത് വലിയ തറവാടിന്റെ നടുത്തളത്തിൻ മുത്തശ്ശിയോടൊപ്പം പഴങ്കതകളും പുള്ളുവൻ പാട്ടും കേട്ട് വളർന്ന കൊച്ച് പെൺകുട്ടി. അവളെ മൂന്ന് വയസ്സ് തികയും മുൻപെ മുത്തശ്ശിയുടെ മടിയിൽ വലിച്ചെറിഞ്ഞ് ഉന്നത ഉദ്യോഗത്തിന്റെ തിരക്കുമായി കൽക്കട്ടയിലേക്ക് പോയ അച്ചനമ്മമാർ. അച്ചന്റെം അമ്മയുടെം വരവും കാത്ത് പടിപ്പുര വാതിലിൽ വിജനമായ വഴിയിലേക്ക് കണ്ണും നട്ടിരിക്കും അവൾ. പക്ഷെ ആരും വന്നില്ല. അവൾ എസ് എസ് എൽ സിക്ക് പടിക്കുന്ന കാലം. പരീക്ഷയുടെ തത്രപ്പാടിനിടയിൽ വച്ചാണ് കത്ത വരുന്നത്, കൽക്കട്ടയിലെ പ്രസിദ്ധമായ ഒരു കോളെജിൽ അട്മിഷൻ ശെരിയാക്കി അച്ചനമ്മമാർ വരുന്നു. തന്നെ കൽകട്ടയിലേക്ക് പറിച്ച് നടാൻ. ആ കുഞ്ഞ് മനസ് പിടഞ്ഞു.
 
 
 
17. കലാസ്ര്‌ഷ്ട്ടികൾക്ക് സമൂഹത്തിൽ അത്രയധികം സ്വാധീനം ഉണ്ടാക്കാൻ സാദിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. വൈലോപ്പള്ളിയുടെ മാമ്പഴം എന്ന കവിതയിൽ കുഞ്ഞു മരിച്ചപ്പോൾ പൂങ്കുലനുള്ളിയതിന് ശാസിച്ചത് ഓർത്ത് തേങ്ങിയ അമ്മയുടെ വേദന മലയാളികളുടെ ഹ്രുദയത്തെ ആഴത്തിൽ അസ്വസ്തമാക്കിയിരുന്നു. എന്നാൽ ആ കവിത വായിച്ച് അസ്വസ്തരായവർ പിന്നെ കുഞ്ഞുങ്ങളെ തല്ലാതിരുന്നിട്ടില്ല. പൂങ്കുല നുള്ളിയ കുഞ്ഞുങ്ങൾ പിന്നെയും ദാരാളമായി തല്ല് മേടിച്ചിട്ടുണ്ട്. മുന്നിലിരിക്കുന്ന കുട്ടികളൊടെനിക്കു പറയാനുള്ളത് നിങ്ങളുടെ ജീവിതത്തിലെ എറ്റവും മനോഹരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ പ്രായത്തിലുള്ള സൗഹ്ര്‌ദങ്ങൾ ആയിരിക്കും എറ്റവും വിലപ്പെട്ടതായി പിൽകാലത്ത് അനുഭവപ്പെടുക.
 
 
 
18.  മോനെ. ഇനിയും ജീവിക്കണൊ നിനക്ക്? ഹരിക്കുട്ടനും മണിക്കുട്ടിയും പ്രാന്തൻ ബാലന്റെ മക്കളായി വളരണൊ. ആരാരും ഇല്ലണ്ടെ ഈ മുറിയിൽ കടന്ന് ആയുസ്സ് മുഴുവൻ നരകിക്കണൊ?
 
 
 
19.  സാറിന്റെ വീട്ടിൽ ഭാര്യായൊ പെങ്ങളൊ ഉണ്ടൊ? ഉണ്ടെങ്ങിൽ ഞാൻ അവരെ ബലാൽസങ്കം ചെയ്യാം അതാവുമ്പോൾ നമ്മുക്ക് മാത്രം കിട്ടുന്ന എക്സ്ക്ലൂസീവ് വാർത്തയാവും. എന്താ ഞാൻ ശ്രമിക്കട്ടെ? ആരാന്റെ പെങ്കളുടെ പീടന കഥ സാറിന് വെണ്ടക്കാ അക്ഷരത്തിൽ ഇടാം, സ്വന്തം പെങ്ങളെ കുറിച്ച് തമാശക്ക് പറഞ്ഞപ്പൊ നീറിയല്ലെ. ഇതാണൊ സഖാവെ പത്ര ധർമ്മം? ഹാ. വാർത്തകളില്ലാതായാൽ നമ്മൾ തന്നെ ഇതൊക്കെ ചെയ്യെണ്ടി വരും. സ്ഥാപനം നമുക്ക് അലവൻസും തരും. റെപ് അലവൻസ്, മർടർ അലവൻസ് എന്നിങ്ങനെ.
 
 
 
20.  ഞാൻ എന്തിന് പോകണം. വിട്ട് പോകാൻ എനിക്ക് മടിയുണ്ട്. എന്റെ പകലുകൾക്കിടയിലൂടെ ഒരു രാത്രി വളരുന്നു. പെയ്ത് തീർന്ന സ്വപ്നങ്ങളിൽ മൗനത്തിന്റെ മുറിവുകൾ. നിദ്രാരഹിതമായ രാത്രികളിലേക്ക് ഞാൻ വലിച്ചെറിയപ്പെടുന്നു, ദുസ്വപ്നങ്ങളുടെ വരണ്ട മരുഭൂമിയിലേക്ക് ദുരിദങ്ങളിലേക്ക്. ഈ ഗ്രാമത്തിന്റെ വരണ്ടുണങ്ങിയ കണ്ണുകളിൽ ഞാൻ പിന്നെയും എന്നെ കണ്ടെത്തുന്നത് പോലെ. പക്ഷെ ദുശ്ശകുനങ്ങളുടെ പാതയിലൂടെ കടന്നു പോകാൻ ഞാൻ പിന്നെയും ശപിക്കപ്പെട്ടിരിക്കുന്നു.
 
 
 
21.  ഇടിവെട്ടും മഴയും ഭൂമിയിലേക്ക് ഇറങ്ങിവന്ന ഒരു രാത്രിയായിരുന്നു അത്. നേരം കടന്ന് പോയി. അവനെ കണ്ടില്ല. അച്ചനും അമ്മയും ഉറങ്ങുന്നത് കാത്ത് ഇരിക്കുകയായിരിക്കും എന്ന് കരുതി ആശ്വസിക്കാൻ ശ്രമിച്ചു. പക്ഷെ പുലർച്ചെ ആയിട്ടും കാണാതായപ്പൊ എന്നെ പറ്റിച്ചു എന്ന് പോലും ഞാൻ സംശയിച്ചു. പക്ഷെ. ..എനിക്ക് മുൻപെ വന്നവൻ, എന്റെ തൊട്ടടുത്ത്... ഒരു ചുമരിനപ്പുറത്ത് മരിച്ചുകൊണ്ടിരിക്ക്യായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല. അതെന്റെ മനോനിലയാകെ തെറ്റിച്ചു.

Thursday, 7 April 2011

മണികർണ്ണിക

കട്ട പിടിച്ച ഇരുട്ട്. കാറ്റ് അടിക്കുന്നുണ്ട്  പക്ഷെ എവിടെ നിന്നാണ് എന്ന് പറയാന് കഴിയുന്നില്ല. വിദൂരതയില് ഒരു മിന്നമിങ്ങിന്റെ വെട്ടം പോലെ മിന്നി മറയുന്ന എന്തോ. കുഞ്ഞു വെട്ടത്തില് എനിക്ക് വിളക്കും കാലിന്റെ നിഴല് കാണാമായിരുന്നു, അതിനെ ലക്ഷ്യമാകി ഞാന് നടന്നു. ഒരു പഴയ മോഡല് ഇമാപല കാര് അതിന്റെ ചുമന്ന സ്റ്റോപ്പ് ലൈറ്റ് മാത്രം കത്തിച്ചു ഡോര് തുറന്നു വെച്ച് എനിക്ക് വേണ്ടി കാത്തു നില്കുന്നു.

നിശബ്ദദയെ കീറി മുറിച്ചു കൊണ്ടുള്ള ടെലിഫോണിന്റെ മണിനാദം ആയിരുന്നു എന്നെ ഉറക്കത്തില് നിന്ന് വലിച്ചു എഴുനെല്പിച്ചത്. ഫോണിന്റെ മറുഭാഗത്ത് നിന്ന് പതിഞ്ഞ ശബ്ദത്തില് ഒരു കല്പന , വീട്ടില് നിന്ന് ഉടനെ ഇറങ്ങി റോഡിന്റെ തെക്കേ അറ്റത്തെ പൊട്ടിപൊളിഞ്ഞ വിലക്കുംകാലിന്റെ അടിയിലേക്ക് എത്താന് ശബ്ദം എന്നോട് ആവശ്യപെട്ടത്. വരാന് സൗകര്യം ഇല്ല എന്ന് എനിക്ക് പറയാം ആയിരുന്നു പക്ഷെ മനസ്സ് മറിച്ചാണ് മറുപടി നല്കിയത്. വരാം എന്ന് ഞാന് പറഞ്ഞതും ഫോണ് കട്ട് ആയി. ആരായിരിക്കും അത്?

ഡ്രൈവറുടെ സീറ്റില് ആരാണ് ഇരിക്കുന്നെ എന്ന് കാണാന് കഴിഞ്ഞില്ല, ഒരു കറുത്ത തിരശീല ഞങ്ങളുടെ ഇടയില് കാറ്റിന്റെ താളത്തില് ഇളകി മറഞ്ഞുഎന്ത് കൊണ്ടാണെന്ന് അറിയില്ല,ചോരകണ്ട് അരപ്പ് തീരാത്ത കണ്ണുകളില് ഇപ്പൊ എന്തെ കണ്ണീര് ഒളിക്കുന്നു? യാത്ര മദ്ധ്യേ കഴിഞ്ഞു പോയ കാലത്തിന്റെ ഓര്മ്മടകള്പൊട്ടിയ കാനയിലെ ചെളിവെള്ളം പോലെ ഒഴുകിവന്നു.

ഏമാന്മാരുടെ കാമാകെളിയില് ഹോമിക്കപെട്ട അനേകം നിഷ്കളങ്ങ ബാല്യങ്ങള് അന്ന് ദൈര്യം സംഭരിച്ചു ഇറങ്ങി ഓടി. മനസ്സില് എല്ലാവരോടും വെറുപ്പും അരപ്പും ആയി കലി അരിച്ചു കയറി. തീവണ്ടി പ്ളാറ്റ്ഫോര്മിലും, തെരുവില് തമ്മിതല്ലിയും വളര്ന്നു. ഒരു കേട്ട് നൂറിന്റെ നോട്ടും ഒരു കുപ്പി നല്ല നാടന് വാറ്റും ആയിരുന്നു എന്റെ മനസ്സാക്ഷിയുടെ വില. ഓരോ കോട്ടകള് കീഴടക്കിയപ്പോഴൊക്കെ എന്റെ അഹങ്കാരം വെണ്ണകല് കൊട്ടാരങ്ങള് പണിതു. എതിര്ത്തവരെ ഒക്കെ ഞാന് നിഷ്പ്രയാസം തകര്ത്തു, ഇതുവരെയുള്ള യാത്രകളില് കൂടെ നിന്ന് സഹായിച്ചവരെയും സ്നേഹിച്ചവരെയും ഒക്കെ ഞാന് പോന്നു കൊണ്ട് മൂടി, സാമ്രാജ്യങ്ങള് കീഴടക്കി കൊണ്ട് എന്റെ ആശ്വമെഥത്തിലെ കുതിരകള് നാലുപാടും അജയ്യരായി ഓടി. അവസാനം ഒരേയൊരു എതിരാളി മാത്രം ബാകിയായി.

ഒരു ഞെരുങ്ങലോര്ടെ ചരലില് കാര് ബ്രാകെ ഇട്ടു നിന്നു. ഒരു വിശാലമായ നദിയുടെ കരയുലാണ് വന്നു പെട്ടിരിക്കുന്നത്. ഈര്പ്പം മൂടികെട്ടിയ അന്ധരീക്ഷത്തില് എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടായിരുന്നു. നദിയുടെ മര്മരങ്ങള് അല്ലാതെ അവിടം ഒരുതരം ഭ്രാന്തു പിടിപ്പിക്കുന്നത്ര നിശബ്ധത മാത്രം. ഞാന് നദിയുടെ കരയില് ഇരിക്കാന് ഭാവിച്ചു. പെട്ടന്ന് ഒരു കൈ എന്റെ തോളില് അമര്ന്നു, ഞാന് തിരിഞ്ഞു നോക്കി. ഒരു ഞെട്ടലോടെ ആയിരുന്നു ഞാന് പിന്നിലേക്ക് കുതറി മാറിയത്. അത് രാജന് ആയിരുന്നു.

നട്ടുച്ച നേരം. ധാരാവിയിലെ മചിബസാറിലെ തെരുവില് ഞാന് അവനു വേണ്ടി കാത്തിരുന്നിട്ടുണ്ട്, ഞാന് ബാബാസഹിബിന്റെ സംഘത്തിലെ ഒരു ചീള് പയ്യന്. ബഡാ രാജനോട് ഏറ്റുമുട്ടാന് ദൈര്യമുള്ള ആരെങ്ങിലും കൂട്ടത്തില് ഉണ്ടോ എന്ന് ബാബാസഹെബ് ചോദിച്ചപ്പോള് കൈ പൊക്കിയത് ചീള് പയ്യന് മാത്രം. അന്ന് ഞാന് തോറ്റു പക്ഷെ രാജന് ഭയക്കാന് ഒരാള് ഉണ്ടായിരിക്കുന്നു എന്ന് ബോധിപ്പിച്ചു കൊടുത്തിട്ടേ ഞാന് വീണുള്ളൂ. അതിനു ശേഷം തമ്മില് പലത്തവന് കണ്ടു, ചോര പുഴകള് ഒഴുക്കി. ധാരാവി എന്ന ചേരിയുടെ അതിരുകള് കടന്നു ഞങ്ങള് ബോംബെ എന്ന മഹാ നഗരത്തിന്റെ പേടിസ്വപ്നങ്ങള് ആയി മാറി. എല്ലാം എന്നെന്നേക്കുമായി അവസാനിപ്പിക്കാന് ഞങ്ങള് നശിച്ച രാത്രിയില് പഴയ മചിബസാരിലെ തെരുവില് തന്നെ കണ്ടുമുട്ടി. പിന്നെന്തു സംഭവിച്ചു..?

അവന് എന്നെ നോക്കി പതുക്കെ ചിരിക്കുകയായിരുന്നു. "ഒടുക്കം നീ എത്തി ഇവടെ!", അവന് പറഞ്ഞു. ആയുധം ഒന്നും എന്റെ കയ്യില് ഇല്ല, ഞാന് മുഷ്ട്ടികള് ചുരുക്കി പിടിച്ചു നിന്നു. "നീ വെറുതെ ഭയക്കുന്നു. എന്നായാലും നീയും വീഴുമെന്നു എനിക്ക്  ഉറപ്പുണ്ടായിരുന്നു", അവന് വീണ്ടും ചിരിച്ചു. "കഴുതേ! ലോകം രാജാക്കന്മാരെ മാത്രമേ നീണാള് വാഴ്തുകയ്ള്ളു. നീയും ഞാനും അടക്കമുള്ള പടനായകന്മാരെ ആര്ക്കു വേണം. യുദ്ധക്കളത്തില് തമ്മില് അടിക്കുമ്പോള് നല്ലതും ചീത്തയും നീ തിരിച്ചറിഞ്ഞോ? കഴുത്ത് വെട്ടാനും വെട്ടു തടുക്കാനും മാത്രമേ നമുക്ക് അറിയുള്ളു, എടൊ നമ്മള് കഥയിലെ വിഡ്ഢികള് മാത്രം ആണ്.", മുഖത്ത് ഇപ്പൊ രോഷത്തിന്റെ തീ ജ്വലിക്കുകയായിരുന്നു. "തനിക്കറിയുമോ, കൈകള് കൊണ്ട് താന് ചെയ്ത തെറ്റുകള് എത്രയാണെന്ന്? ഇനി അത് എണ്ണിയിരിക്കാനുള്ള സമയമാണ്", സ്വരം ശാന്തമായി. "ചോരത്തിളപ്പുള്ള യുവാക്കള്, എതിരെ നെഞ്ഞും  വിരിച്ചു നിന്നവര്, കുടിയോഴിക്കപെട്ട ചേരിയിലെ അനേകം കുടുംബങ്ങള്, സ്ത്രീകള്....കുട്ടികള്, എല്ലാം കത്തി അമര്നിട്ടും ഇവരുടെ കരച്ചലുകള് മാത്രം എന്റെ തലയ്ക്കുള്ളില് കിടന്നു പ്രതിധ്വനിക്യാണ്", അവന് തുടര്ന്നു, " പാപമൊക്കെ നമ്മള് എങ്ങനെയടോ കഴുക്കി കളയേണ്ടത്?". അവന് എന്നെ നദിയുടെ മറ്റേ അറ്റത്തേക്ക് ചൂണ്ടി കാട്ടി. വിദൂരതയില് കുറെ നിഴലുകളും കുറെ വിളക്കുകളും മാത്രം കാണാം. അവന് ആക്രോശിച്ചു, "വിഡ്ഢികള്! ചിതഭാസ്മങ്ങള് ഗംഗയില് ഒഴുക്കിയാല് ചതുപോയവന്റെ ആത്മാവിനു ശാന്തി കിട്ടുമത്രേ!". തരിച്ചു പോയി. എല്ലാം തെളിഞ്ഞു വരുന്നു.

ഏല്പിച്ച പണി ഞാന് ഭങ്ങിയായി തീര്ത്തു. തന്റെ കണ്ണിലെ കരടു ഞാന് എന്നെന്നേക്കുമായി എടുത്തു കളഞ്ഞു എന്ന സന്തോഷ വാര്ത്ത അറിയിക്കാന് ബാബാസഹെബിന്റെ ബംഗ്ലാവിലേക്ക് വിട്ടു. കേട്ട പാതി അട്ടഹസിച്ചു. എനിക്കെന്തു വേണം എന്ന് ചോദിച്ചു. എന്നെന്നേക്കുമായി ജോലിയില് നിന്നു വിട .. അത്രമാത്രേ ഞാന് ആഗ്രഹിചീരുന്നുള്ളൂ. താന് എനിക്ക് അത് തന്നെ ആണ് കരുതി വെച്ചിരിക്കുന്ന സമ്മാനം എന്ന് അയാള് പറഞ്ഞു. അയാളുടെ കയ്യില് ഒരു കോള്ട്ട് 45 എന്റെ ഹൃദയത്തിനെ നേരെ ചൂണ്ടി, രാജന് പോയി ഇനി എന്നെ എന്തിനു ബാകി വെക്കണം. ചാടി മറയും മുന്പേ മൂന്ന് വെടിയുണ്ടകള് നെഞ്ചിലെ ചിത്രകൂടം തകര്ത്തു ലക്ഷ്യം കണ്ടിരിക്കുന്നു. കുഴഞ്ഞു വീഴുമ്പോള് ദേഹം ആസകലം ആയിരം തേളുകള് കടിക്കുന്നത് പോലെ തോനി, പിന്നെ എല്ലാം ഇരുട്ടിലേക്ക് വഴുതി വീഴുകയായിരുന്നു. ഓര്മ്മകള്, വേദനകള്, ഞാന്.....കട്ട പിടിച്ച  ഇരുട്ട്.
.

Wednesday, 9 March 2011

മൂന്ന് തെങ്ങുകൾ

വർഷങ്ങൾക്ക് മുമ്പെ ഒരു വെനൽ അവധിക്കാലത്ത് ക്രിക്കറ്റ് കളിച്ച് കൊണ്ടിരിക്കുമ്പൊളാണ് വല്യച്ചൻ ഞങ്ങളെ മൂന്ന്പെരെയും വീട്ടിന്റെ പിന്നാമ്പുറത്തെക്ക് വിളിപ്പിച്ചത്. ഞാനും അപ്പുഎട്ടനും, അമ്മുഎടത്തീം വെഗം ഒടി വന്നു നൊക്കുമ്പൊൾ വീടിന്റെ പിൻവശത്തായി മൂന്ന് കുഴികളും കുഴിച്ചു കഴിഞ്ഞു ഒരു ബീടിയും വെലിച്ച് നിൽക്കുകയാണ് നമ്മുടെ ശങ്കരൻ, തൊട്ടാപ്പുറത്ത് വെല്യച്ചൻ മൂന്ന് തെങ്ങിൻ തയ്യുകൾ ഒതുക്കി വെച്ച്കൊണ്ട് ഇരിക്കുകയായിരുന്നു. "നിങ്ങൾക്കൊരൊർത്തർക്കായിട്ട് മെടിച്ചതാണു. മൂന്ന്പെരും ഒരൊന്നു എടുത്തിട്ട് ദെ കാണുന്ന കുഴിയിൽ സ്വന്തം കൈയ്യൊണ്ടു തന്നെ നട്ടൊളു.", വെല്യച്ചൻ പറഞ്ഞു. അനുസരണയൊടെ ഞങ്ങൾ ഒരൊ തയ്യുകൾ എടുത്ത് അവനൊനു പറഞ്ഞിട്ടുള്ള കുഴിയിൽ ഇറക്കി. "ഇനി മുതൽ ഇതു നിങ്ങൾടെ തെങ്ങാണ്. എന്നും ഇതിന് വെണ്ടത്ത്ര വെള്ളൊം വെളിച്ചൊം കിട്ടുന്നില്ലെ എന്നൊക്കെ നൊക്കണ്ടത് ഇനി നിങ്ങളാ.. മനസ്സിലായൊ?", എന്ന് പറഞ്ഞ് വല്യച്ചൻ കാൽ കഴുകി അകതെക്ക് പൊയി.

ഇതിന്റെ ചുമതല പിള്ളെരുടെ തലയിൽ വെച്ച് കൊടുത്താൽ പിന്നെ അതു അവർ നൊക്കിക്കൊളും എന്ന സൂത്രം വല്യമ്മയാണ് വെല്യച്ചനു പറഞ്ഞ് കൊടുത്തുട്ടുണ്ടാവുക, അമ്മുഎടത്തി കണ്ട്പിടിച്ചു. എന്തു തന്നെ ആയലും ഞാങ്ങൾ ഈ തെങ്ങു വളർത്തൽ വാശിയൊടെ എറ്റെടുത്തു. സ്കൂളിൽ നിന്ന് വന്നാൽ ആദ്യം ചെയ്യുന്നതു അവരവരുടെ തെങ്ങിൻ തയ്യുകൾ നനച്ച് അപ്പുറത്തുള്ളവരുടെ തെങ്ങിനെ കൊറെ കളിയാക്കി പിന്നെ അതിന്റെ പെരിൽ കൊറെ ത്തമ്മിത്തല്ലി ഒടുക്കം അമ്മേടെന്നും വെല്യമ്മടേന്നും പൊതിരെ തല്ലുമേടിച്ച് അവസാനിപ്പിക്ക്യ . സ്കൂളിൽ ഇങ്ങനെ ഒരു സംഭവം ഞങ്ങൾ നടത്തുന്നുണ്ടു എന്ന് അറിഞ്ഞ് എത്രയൊ പെർ വീട്ടിൽ സ്വന്തമായ തെങ്ങിനു വെണ്ടി സത്യാഗ്രഹങ്ങളും ഗെറില്ല മൊടൽ വിപ്ളവങ്ങളും നടത്തുകയുണ്ടായി.

അങ്ങനെ തെങ്ങുകളും ഞങ്ങളും വളർന്നു. വളർചയുടെ കാര്യത്തിൽ അപ്പുഎട്ടന്റെ തെങ്ങ് തന്നെ ആയിരുന്നു മുന്നിൽ, പിന്നലെ അമ്മുഎടതീടെം, അവസാനം എന്റെം. "ചിലതൊക്കെ അങ്ങനെയാ, പെട്ടന്ന് ആയിരിക്കും വളന്ന് വെലുതവ്വ്വ", വെല്യമ്മമെടെ വിശദീകരണം അത്ര ദഹിച്ചില്ല. ഇതെന്തണിങ്ങനെ എന്ന് അൻവെഷിക്കാൻ ഞാനും അമ്മുഎടത്തിയും സി ബി ഐ ക്കാരെ വെരെ ചുമതലപ്പെടുത്തിയലൊ എന്നു അലൊചിചു. ആങ്ങനെ ഒരു രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞ് ടി വി കാണുകയായിരുന്നു അപ്പൊ അപ്പുഎട്ടൻ വീടിന്റെ പിന്നമ്പുറത്തെക്കു ഇറങ്ങി പൊണതു കണ്ടു. ചെന്ന് നൊക്കുമ്പൊഴ ആ രഹസ്യത്തിന്റെ കെട്ടഴിയുന്നതു. മൂപ്പര് മൂത്രം ഒഴിക്കുന്നതു ഈ തെങ്ങിന്റെ കടക്കിലെക്കാണ്!, യൂറിയയും, ഫൊസ്ഫെറ്റ്സ്സും സുഭിക്ഷമായി കിട്ടിയ തെങ്ങ് മേലൊട്ടങ്ങനെ പൊങ്ങി!. പിറ്റെ ദിവസം തന്നെ അതുപൊലത്തെ എന്തെങ്ങിലും ചെയ്യണ്ടെ ക്ലസ്സിൽ ഒന്നും തന്നെ ശ്രദ്ധിക്കാൻ പെറ്റിയില്ല. കണക്ക് ക്ളാസ്സ് എനിക്കു പണ്ടെ ഇഷ്ട്ടമായിരുന്നു, വേറെ പല ഐടിയകളും ഇതെ പൊലെ കണക്ക് ക്ളാസ്സിൽ സ്വപ്നം കണ്ട്‌ കൊണ്ടിരിക്കുമ്പൊളാണ്‌ മണ്ടയിൽ ഉദിച്ച് വന്നവയാണ്‌. ഇന്നും ഒരു ഉഗ്രൻ ഐടിയ കിട്ടി. വൈകുന്നെരം വീട്ടിൽ പൊയി ശങ്കരനെ വട്ടം പിടിച്ച് കുളിമുറിയിൽ നിന്ന് വെരുന്ന ഒവുചാൽ എന്റെ തെങ്ങ് നിൽക്കുന്ന വഴിയിലൂടെ വളച്ചെടുക്കുക. അത് സെറ്റപ്പാക്കി. അങ്ങനെ എന്റെ തെങ്ങും അപ്പുഎട്ടന്റെ തെങ്ങും പുഷ്ട്ടിപ്പെട്ടു വന്നു. അടുതൊന്നും ഒവുചാലുകളൊ, കൊട്ടത്താളമൊ ഒന്നും ഇല്ലതതു കൊണ്ടു അമ്മുഎടത്തിക്കു, അവരൊർടെ തെങ്ങിനു പ്രത്യെഗിചു, പൊഷകാഹരങ്ങൾ ഒന്നും തന്നെ കൊടക്കാൻ പെറ്റിയില്ല. പക്ഷെ ഞങ്ങടെ തെങ്ങുകളെ കണ്ണിട്ടും കൂടൊത്രം ചൊല്ലീം നിലക്കു നിറ്ത്തൻ ആവുന്നത്ര ശ്രമിച്ചീരുന്നു.

കാലം തന്റെ ചക്രത്തിൽ ഉരുണ്ട് പൊയിക്കൊണ്ടിരുന്നു. "ആമ്മെ!!, യ്യെ!....", അമ്മുവെടത്തിയുടെ ശബ്ധമായിരുന്നു, "എന്താടി, രാവിലെ തന്നെ ബഹളം?, എട്ടാം ക്ളാസ്സായീ എന്ന ഒരു വിചാരൊം ഇല്ല ഈ കുട്ടികൾക്ക്, ഞാൻ- ", അമ്മ ചട്ടുകൊം ഒക്കെയായിട്ട് വന്നു. ഞായറാഴിച്ച രാവിലെ നല്ല സുഖനിദ്രയിൽ നിന്ന് അപ്പ്വെട്ടൻ എന്നെ തട്ടി വിളിച്ചിട്ടാണ് ഈ കാര്യം പറഞ്ഞത്. ഇത് നടക്കുന്നത് ഒരു മെഗ സീരിയലിൽ ആയിരുന്നെങ്ങിൽ ബാക്ഗ്രൗണ്ടിൽ ഇടിവെട്ടും കൊടുങ്കാറ്റും അടിക്കുന്ന ശബ്ദം കെൾക്കാമായിരുന്നു. കാരണം അമ്മ്വെടത്തീടെ തെങ്ങ് കുലച്ചിരിക്കുന്നു. പറയുമ്പൊ അപ്പ്വെട്ടന്റെ തെങ്ങിന്റെ പകുതിയെ ഉണ്ടാവു, എന്നിട്ടും. "ഒ! പൂങ്കുല വന്നത് കൊണ്ട് തെങ്ങ വെരും എന്ന് നീ അങ്ങനെ വിചാരിക്കണ്ട", അപ്പ്വെട്ടൻ പറഞ്ഞു. "അതെയൊ?!, ഞാൻ സഹിച്ചു!...എന്തൊ നിങ്ങട തെങ്ങും നിങ്ങളെ പൊലെ തന്നെ ആയിപ്പൊയല്ലൊ, ആകാശം മുട്ടെ ഉയരം വചു പക്ഷെ മണ്ടക്ക് ഉള്ളിൽ ആണെങ്ങിൽ ഒന്നും ഇല്ലെനും!". "ചെവിക്കിടയിൽ പൂങ്കൊല വെചു നടക്കണ്ട ഗതി എന്തായലും ഞങ്ങക്ക് ഉണ്ടാവില്ല", അപ്പ്വെട്ടനും വിട്ടു കൊടുത്തില്ല. ഇവരുടെത് അമെരിക്കയും റഷ്യയും മൊടലിൽ ഒളിയമ്പുകളും, അത്യാധൂനിക നമ്പറുകളും, കട്ടപ്പാരയും വെചായിരുന്നു യുദ്ധം. കക്ഷികൾ സ്കൂളിൽ ഒന്നാം സ്ഥാനിയും രണ്ടാം സ്ഥാനിയും ആവുമ്പൊൾ ഇതൊക്കെ സാധാരണയാണെന്ന് തൊമസ്സ് പറയാറുണ്ടായിരുന്നു.
അഞ്ജിൽ സെക്കന്റ് ഇയർ പഠിക്കുമ്പൊൾ എന്റെ ബെഞ്ജ്മേറ്റ് ആയിരുന്നു അവൻ.

പിള്ളെരൊക്കെ വലുതായെന്ന് കൊഴിക്കൊട്ടെ വെല്യമ്മാമ വന്നു പറഞ്ഞതിനു ശെഷം ആണെന്ന് തൊനുന്നു അപ്പ്വെട്ടന് ഈ തെങ്ങിന്റെ കാര്യത്തിൽ അധികം ശൃദ്ധ കൊടുക്കതെ ആയി. അമ്മ്വെടത്തി ആണെങ്ങിൽ പുസ്തകങ്ങളുടെ ഇടയിൽ നിന്ന് എഴുനേൽകൽ തന്നെ കുറവായിരുന്നു... അങ്ങനെ തെങ്ങിനെക്കൾ പ്രാധാന്യമുള്ള പലതും നെര നെരയായിട്ട് അടിഞ്ഞു കൂടാൻ തുടങ്ങി എന്നതാണ്‌ സാരം. അതിന്റെയെല്ലം ഇടയിൽ ബാക്കി തെങ്ങുകൾ കൂടി കുലച്ചു, വർഷങ്ങൾ കടന്ന് പൊയി, കുലകൾ മച്ചിങ്ങകൾ ആയി, നാളികെരങ്ങൾ ആയി.

ഞാനും പത്താം ക്ലാസ്സിലെ ടീച്ചറുമാരും തമ്മിലുള്ള മല്പ്പിടിത്തം നടന്ന് കൊണ്ടിരിക്കുമ്പൊഴായിരുന്നു വീട് പൊളിച്ച് പണിയാൻ വീട്ടുകാർ തിരുമാനിക്കുന്നത്. പുതിയ കൊൺക്രീറ്റ് കല്ലറയുടെ മുകളിൽ കയറി നൊക്കുമ്പൊഴും ആ മൂന്ന് തെങ്ങുകളുടെ അറ്റം കാണില്ലായിരുന്നു, വളർന്ന് എവിടെക്കെയൊ എത്തി. എന്നാലും അത്ങൾ മുടങ്ങാതെ തെങ്ങ തന്നു കൊണ്ടന്നെ ഇരുന്നു.

****
"നിനക്ക് അവടെ ഭക്ഷണൊക്കെ എങ്ങനെയാ", വെല്യച്ചൻ ചൊദിച്ചു. "അടുത്ത് ഒരു ഉടുപ്പി ഹൊട്ടൽ ഉണ്ട്, അവുടുന്ന് ആണ് കഴിക്കൽ", ഞാൻ മറുപടി പറഞ്ഞു "ആ, പിന്നെ നമ്മടെ പറമ്പിലെ ആ മൂന്ന് തെങ്ങുകളുണ്ടായിരുന്നില്ലെ..അത് മുറിച്ച് മാറ്റാൻ നാളെ ആള് വെരും. ഇപ്പൊ അതിമ്മെ തേങ്ങയൊന്നും ഇല്ല്ല്ലല്ലാ, പൊരാത്തെന് അതിന്റെ മടലൊക്കെ അപ്പുറത്തെ പറംബിലും ട്ടറസ്സിലും വീണ് അവർക്ക് ശല്യായിരിക്യാ. അതിന്റെ സ്ഥാനത്ത് ഒരു റോസ്സ് തൊട്ടം വെച്ചാലൊ എന്ന് ഒരു ആലൊചനയുണ്ട്..അമ്മൂന്റെ കുട്ട്യൊള് ഇവടെണ്ടെ..അപ്പൂം ഫാമിലിയും അടുത്താഴ്ച്ച എത്തും...നീ ഇനിയെന്നാ ഇങ്ങൊട്ടൊക്കെ?", വെല്യച്ചൻ ചൊദിച്ചു
"മ്മ്..ഒഫ്ഫിസിൽ പണിയല്പം കൂടുതൽ ഉള്ള സമയാ. വെരാൻ നൊക്കാം വെല്യച്ചാ", വെല്യച്ചനോട് ഞാൻ കള്ളം പറഞ്ഞു.

Wednesday, 9 February 2011

ഭാഗ്യവാൻ


"ആശാനെ, ഇതാണ്‌ ഞാൻ പറഞ്ഞ സ്തലം, കുറച്ചുംകൂടി ഉള്ളിലേക്ക് പോണന്ന് തോനുണു", മത്തായി കൂടെ ഉള്ളയാളുടെ മുന്നിലായി നടന്നു. ആയിരക്കണക്കിന്‌ ആളുകൾ തിങ്ങി പ്പാർക്കുന്ന ചേരിയെ ബന്ധിപ്പിക്കാൻ പൂച്ചയുടെ കയ്യിൽ കിട്ടിയ നൂൽ പന്ത് പോലെ ചിതറിക്കിടക്കുന്ന ഇടുങ്ങിയ കുരുക്കുവഴികൾ മാത്രം. "ദേ, ആ കാണുന്നതാണ്‌ ചൊക്ലി സന്തോഷിന്റെ വീട്", മത്തായി ശബ്ദം താഴ്തിക്കൊണ്ട് പറഞ്ഞു. ഇരുവരും ചെന്ന് വാതിലിൽ മുട്ടി
"ഏത് മറ്റവനാടാ അത്?!", എന്നിട്ട് വാതിൽ പഠെ! എന്ന് തുറന്ന് പുറത്തെക്ക് കടന്നു." ഞങ്ങൾ പാലാരിവട്ടത്തിന്ന് വെരുവാണ്‌, ഒരുത്തനിട്ട് പണി കൊടുക്കണം. അതിന്റെ കൊട്ടേഷൻ എടുക്കാൻ വേണ്ടി വന്നതാ. ചായക്കടക്കാരൻ മൊയ്ദീൻ ഒന്നും പറഞ്ഞില്ലെ ഇതിനേ കുറിച്ച്?", മത്തായി എല്ലാത്തിനും നല്ല ഒരു ഇടനിലക്കരന്റെ പൊലെ കാര്യങ്ങൾ കൈകാര്യം ചെയ്തു.
"ആ...വർക്കിനാണല്ലെ. ഉള്ളിൽ കയറിയിരിക്കാം", എന്തൊരു പ്രൊഫെഷ്ണലിസം!
മത്തായി ഒരു ഫൊട്ടൊ സന്തോഷിന്‌ കൈമാറി. "ഇതാണ്‌ കക്ഷി. ആൾ ഇപ്പൊ ബാങ്ങ്ളൂരിൽ ആണ്‌. കൊച്ചിക്ക് അടുത്തെങ്ങാനും വെരുന്നുണ്ടൊ എന്നറിയില്ല"
"സ്ഥലം ഞങ്ങൾക്കൊരു പ്രശനമേയല്ല. ഞങ്ങൾ പ്രൊജെക്റ്റ് ഓൺസൈറ്റിലെ എക്സിക്യൂട്ട് ചെയ്യാറുള്ളു. ആട്ടെ, എന്തൊക്കെയാണ്‌ വേണ്ടത്, കയ്യ്? കാൽ? തല? കിട്നി?"
"യ്യൊ! വെട്ടും മുറിയൊന്നും വേണ്ടാ. അവന്റെ കാല്‌ തല്ലിയൊടിച്ചാൽ മതി", മത്തായി പറഞ്ഞു
"മത്തായി, കാൽ വേണ്ടാ. കയ്യ് മതി. അതും വലത്തേ കയ്യ്, റൈറ്റ് ഹാന്റ്", കൂടെ വന്നിരിക്കുന്ന മനുഷ്യൻ ആദ്യമായിട്ട് വാ തുറന്നു.
"കയ്യെങ്ങിൽ കയ്യ്. ഹാ..സന്തോഷ്, പറഞ്ഞത് ഓർമ്മയുണ്ടല്ലൊ? കുത്തും മുറിയൊന്നും വേണ്ടാ. ദേ..ഈ പുള്ളിക്ക് നേരിട്ട് ആക്രമിച്ചാണ്‌ ശീലം, പക്ഷെ ഈ എടപാടിന്‌ വേറെയൊരാളെ വെക്കുന്നതാണ്‌ നല്ലത് എന്ന് തോനി അത്രയന്നെ. ഇയാളെം കൂടി തെറുപ്പിച്ചാൽ പിന്നെ അടുത്ത ഊഴം നമ്മട സാറിനാ"
"നിങ്ങൾ ഒന്ന് കൊണ്ടും വിഷമിക്കണ്ട. സാർ ദൈര്യമായിട്ട് പൊയി പാട്ടൊ ടാൻസ്സൊ എന്താച്ചാൽ ആയിക്കൊളു, ഇവന്റെ കാര്യം ഞാനേറ്റു!"
"വണ്ടർഫുൾ!...ദാ നിങ്ങൾക്കുള്ള അട്വാൻസ്സ്, അപ്പോ ബാക്കി ഒപ്രേഷന്‌ ശേഷം", മത്തായി പണപ്പെട്ടി കൈമാറിക്കൊണ്ട് പറഞ്ഞു.
.........
ബാംഗ്ലൂര്‍: പരിക്കേറ്റ പ്രവീണ്‍ കുമാര്‍ പുറത്തായതിനെത്തുടര്‍ന്ന് ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ശ്രീശാന്ത്  ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ അംഗമാവുകയെന്നത് മഹത്തായ അവസരവും അതേസമയം വെല്ലുവിളിയുമാണെന്ന് പറഞ്ഞു. ടൂര്‍ണമെന്റില്‍ തന്റെ കഴിവിന്റെ പരമാവധി സംഭാവന അര്‍പ്പിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു. ലോകകപ്പിനു മുമ്പ് പ്രവീണ്‍ കുമാറിന് പരിക്കില്‍നിന്ന് മോചിതനാകാന്‍ കഴിയാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്‌, പ്രവീണ്‍ കുമാറിന് കളിക്കാന്‍ കഴിയാത്തതില്‍ തനിക്ക് വിഷമമുണ്ട്, എത്രയുംവേഗം പ്രവീണ്‍കുമാര്‍ പരിക്കില്‍നിന്ന് സുഖംപ്രാപിക്കട്ടേയെന്നും ശ്രീശാന്ത് പറഞ്ഞു....